ADVERTISEMENT

പറാത്ത, വടക്കേ ഇന്ത്യയിലെ പ്രഭാത ഭക്ഷണത്തിൽ പ്രഥമ സ്ഥാനീയൻ. ഉരുളക്കിഴങ്ങിന്റെ കൂട്ട് അകത്തു നിറച്ച ആലൂ പറാത്തയും കോളി ഫ്ലവറിന്റെ മസാലക്കൂട്ടിലുള്ള ഗോബി പറാത്തയും പനീർ പറാത്തയുമൊക്കെ അരങ്ങ് വാഴുന്ന ആ കൂട്ടത്തിലേക്ക് ഒടുവിലെത്തിയ താരമാണ് ബിണ്ടി പറാത്ത. പേര് കേട്ട് ഞെട്ടണ്ട. നമ്മുടെ വെണ്ടയ്ക്ക തന്നെ താരം. സാധാരണ മസാല കറിയായും ഫ്രൈയായുമൊക്കെ വിളമ്പുന്ന വെണ്ടയ്ക്ക ഇത്തവണ പ്രധാന താരമായി തന്നെയാണ് എത്തിയിരിക്കുന്നത്. എന്നാൽ ഈ മാറ്റം സോഷ്യൽ ലോകത്തിനു അത്രയ്ക്കങ്ങോട്ടു പിടിച്ച മട്ടില്ല. വിമർശനങ്ങൾ നെഞ്ചിലേറ്റി വാങ്ങി നിൽക്കുകയാണ് വിചിത്രമായ ഈ വെണ്ടയ്ക്ക പറാത്ത. 

 

നീതു കി രസോയ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഗോതമ്പു പൊടി പാത്രത്തിലിട്ട് കുഴയ്ക്കുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. അതിനു ശേഷം വെണ്ടയ്ക്ക എടുത്തു ചെറിയ കഷ്ണങ്ങളായി മുറിച്ചതിനു ശേഷം അതിലേയ്ക്ക് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ്, കടല മാവ് തുടങ്ങിയവ ചേർത്ത് കൊടുക്കുന്നു. ഇതെല്ലാം നല്ലതുപോലെ മിക്സ് ചെയ്തു മാറ്റി വെച്ചതിനു ശേഷം മാവ് കയ്യിലെടുത്തു പരത്തിയതിനുശേഷം നേരത്തെ തയാറാക്കിയ വെണ്ടക്കയുടെ കൂട്ട് അതിനുള്ളിലേക്ക് വെച്ച് പറാത്തയുടെ രൂപത്തിലാക്കി ചുട്ടെടുക്കുന്നു. ബിണ്ടി വച്ചുള്ള ഈ പാചകം കണ്ടാൽ നിങ്ങൾ പിന്നീട് വെണ്ടയ്ക്ക കറിവെയ്ക്കുന്നതു നിർത്തുമെന്നും ഇതുപോലെ ഉണ്ടാക്കി കഴിക്കുമെന്നുമാണ് വിഡിയോയ്ക്കു ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

വിഡിയോ കാണാം

സമൂഹ മാധ്യമങ്ങളിൽ വൈറലായ വിഡിയോ ഇതിനകം കണ്ടത് 8.8 മില്യൺ ആളുകളാണ്. ധാരാളം കമെന്റുകളും വിഡിയോയുടെ താഴെ കാണാവുന്നതാണ്. ഈ വിഡിയോ കണ്ടതിനു ശേഷം വെണ്ടയ്ക്ക കഴിക്കുന്നത് നിർത്തി എന്നൊരാൾ എഴുതിയപ്പോൾ ഇത് തീർത്തും വിചിത്രമായി തോന്നുന്നുവെന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. വിഡിയോയുടെ താഴെ പരിഹസിച്ചും രോഷം പ്രകടിപ്പിച്ചുമുള്ള ധാരാളം കുറിപ്പുകളുണ്ട്. കമെന്റുകൾ നെഗറ്റീവ് ആണെങ്കിലും ഈ പുത്തൻ പറാത്ത സോഷ്യൽ ലോകത്തു വൈറലാണ്.

English Summary: Bhindi paratha: Another bizarre food experiment shocks netizens; video goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com