ഇങ്ങനെയും അച്ചാറോ! സവാള കൊണ്ട് അച്ചാര്‍ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ?
Mail This Article
നാരങ്ങ, മാങ്ങ, വെളുത്തുള്ളി അങ്ങനെയങ്ങനെ പല പല വിധത്തിലുള്ള അച്ചാറുകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ സവാള കൊണ്ട് അച്ചാര്‍ ഉണ്ടാക്കുന്നതിനെപ്പറ്റി എന്താണഭിപ്രായം? കണ്ടന്‍റ് ക്രിയേറ്ററായ രമ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ വൈറല്‍ വിഭവത്തിന്‍റെ റെസിപ്പി കാണാം.
ചേരുവകൾ
ഉലുവ - 15 ഗ്രാം
കടുക് - 25 ഗ്രാം
ഉള്ളി - 1 കിലോ
എള്ളെണ്ണ - 200 മില്ലി
പുളി - 50 ഗ്രാം
കടുക് - 1 ടേബിള്‍സ്പൂൺ
കായം - 15 ഗ്രാം
കാശ്മീരി മുളക്പൊടി - 100 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
ശർക്കര - 1 ഇഞ്ച്
തയാറാക്കുന്ന വിധം
∙ ഫ്രൈ പാനില്‍ കായവും കടുകുമിട്ട് വറുത്തെടുക്കുക. തണുത്ത ശേഷം ഇത് മിക്സിയിലിട്ട് പൊടിച്ചെടുക്കാം.
∙ സവാള നന്നായി അരിഞ്ഞെടുക്കുക
∙ ഫ്രൈയിങ് പാനില്‍ എണ്ണ ചേര്‍ത്ത് അതിലേക്ക് സവാളയിട്ട് വഴറ്റുക
∙ നന്നായി വഴന്നു വരുമ്പോള്‍ പുളി ചേര്‍ത്ത് അഞ്ചു മിനിറ്റ് നേരം ഇളക്കുക
∙ ഇത് ഒരു പ്ലേറ്റിലേക്കിട്ട് ചൂടാറിയ ശേഷം, മിക്സിയിലേക്കിട്ടു അടിച്ചെടുക്കുക
∙ സവാള വഴറ്റിയെടുത്ത അതേ എണ്ണയിലേക്ക് കടുക്, കായം, മുളക്പൊടി എന്നിവയിട്ട് ഇളക്കുക. ഇതിലേക്ക് അരച്ചുവെച്ച സവാള പേസ്റ്റ് ചേര്‍ക്കുക. ഇതിലേക്ക് ഉപ്പ് ചേര്‍ത്ത് തീ കുറച്ച് ഇളക്കുക.
∙ എണ്ണ തെളിഞ്ഞു വരുമ്പോള്‍ ശര്‍ക്കര ചേര്‍ത്ത് വീണ്ടും ഇളക്കി തീ ഓഫ് ചെയ്യുക
∙ തണുത്തതിന് ശേഷം ചെറിയ ജാറിലാക്കി സൂക്ഷിച്ചുവയ്ക്കാം.