എണ്ണ ഇല്ലാതെ നെത്തോലി ഇങ്ങനെയും എടുക്കാമോ?
Mail This Article
എണ്ണയിൽ വറുത്തു കോരി കറുമുറാ എന്നു കഴിക്കാൻ പറ്റിയതാണ് കെഴുവ. പലനാട്ടിൽ പല പേരിലാണ് ഈ മീനുകൾ അറിയപ്പെടുന്നത്. ചൂട എന്നും നെത്തോലിയെന്നുമൊക്കെയുണ്ട്. ചെറിയ മീനായാതിനാൽ കുട്ടികൾക്കായാലും കഴിക്കാൻ എളുപ്പമാണ്. എപ്പോഴും ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി കൊഴുവ തയാറാക്കിയാലോ? ഒരു തുള്ളി എണ്ണപോലും ചേർക്കാതെ വാഴയിലയിൽ വേവിച്ചെടുക്കാം. അടിപൊളിയാണ്. എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
• നത്തോലി - 250 ഗ്രാം
• വെളുത്തുള്ളി - 10-15
• ചുവന്നുള്ളി - 10
• പെരുംജീരകം 1/2 ടീസ്പൂൺ
• കറിവേപ്പില - 2 തണ്ട്
• പച്ചമുളക് - 6
• ഉപ്പ് - ആവശ്യത്തിന്
• പുളിവെള്ളം - 1 ടേബിൾസ്പൂൺ
• മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
• മീൻ നന്നായി കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക. ഇനി ഇതിലേക്ക് അരപ്പു തയാറാക്കാനായി മിക്‌സിയുടെ ഒരു ജാറിലേക്കു വെളുത്തുള്ളി, ചുവന്നുള്ളി , പെരുംജീരകം, കറിവേപ്പില, പച്ചമുളക്, പുളിവെള്ളം, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ഇട്ട് നന്നായി അരച്ചെടുക്കുക. • ശേഷം ഇത് മീനിൽ ഇട്ടു ഒരു മണിക്കൂർ മാറ്റി വയ്ക്കുക.• ഈ സമയം ഇഡ്ഡലി പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക. • മാരിനേറ്റ് ചെയ്ത മീൻ കുറേശ്ശേ എടുത്തു വാഴയിലയിൽ വച്ച് മടക്കി 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. അടിപൊളി രുചിയിൽ മീൻ റെഡി.