ഇത് ബീഫ് അല്ല, രുചി ഗംഭീരം തന്നെ! എന്താണെന്ന് കണ്ടുപിടിക്കാമോ?
Mail This Article
ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് ബീഫ്. ഫ്രൈയായും റോസ്റ്റായും കറിയായും എല്ലാം തയാറാക്കാം. അപ്പത്തിനും ചപ്പാത്തിക്കും ഇടിയപ്പത്തിനുമൊക്കെ ബെസ്റ്റ് കോമ്പിനേഷനുമാണ്. ബീഫിന്റെ അതേ രുചിയിൽ ഒരു കിടിലൻ ഐറ്റം ഉണ്ടാക്കിയാലോ? ബീഫ് ഇല്ലാത്ത ഒരു കിടുക്കാച്ചി ബീഫ് റോസ്റ്റ് .കൊതിപ്പിക്കുന്ന രുചിയെ ചുരുങ്ങിയ സമയത്തിനുള്ളിൽ സോയചങ്ക്സ് കൊണ്ട് എങ്ങനെ ഇത്തരത്തിലൊരു വിഭവം തയാറാക്കാം എന്ന് നോക്കാം
ചേരുവകൾ
സോയചങ്ക്സ് മാരിനേറ്റ് ചെയ്യാൻ
സോയാ ചങ്ക്സ് - 1 കപ്പ്
മുളകുപൊടി - 1½ ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
മല്ലിപ്പൊടി - 1/2 ടീസ്പൂൺ
കുരുമുളകുപൊടി - 1/4 ടീസ്പൂൺ
ഗരംമസാലപ്പൊടി - 1/4 ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
അരിപ്പൊടി - 2 ടീസ്പൂൺ
കോൺഫ്ലോർ - 1 ടീസ്പൂൺ
ഉപ്പ്
മസാല തയാറാക്കാൻ
ഇഞ്ചി അറിഞ്ഞത് - 2 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - 2 ടീസ്പൂൺ
സവാള അരിഞ്ഞത് - 2 എണ്ണം
പച്ചമുളക് അരിഞ്ഞത് - 3 എണ്ണം
ടൊമാറ്റോ കെച്ചപ്പ് - 1½ ടേബിൾസ്പൂൺ
പെരുംജീരകം - 1/2 ടീസ്പൂൺ
വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ
കുരുമുളകുപൊടി - 1/2 ടീസ്പൂൺ
മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കി കുക്കറിൽ ഒരു വിസിൽ അടിച്ചു വേവിച്ച സോയാ ചങ്ക്സ് വെള്ളം മുഴുവൻ പിഴിഞ്ഞു കളഞ്ഞ് ശേഷം, മസാല പൊടി, ഉപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് അഞ്ചു മിനിറ്റിനു ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കുക .
സോയ ചങ്ക്സ് വറുത്ത എണ്ണയിലേക്ക് പെരും ജീരകം ചേർത്ത് പൊട്ടിച്ച് ശേഷം ഇഞ്ചി ,വെളുത്തുള്ളി, സവാള എന്നിവ വഴറ്റിയശ മസാലപ്പൊടികൾ ചേർത്ത് മൂപ്പിച്ച് ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പ്, വറുത്ത സോയാചങ്ക്സ് ചേർത്ത് ഇളക്കി വഴറ്റിയെടുക്കുക. വരട്ടിയ സോയ ചങ്ക്സ് ലേക്ക് അരിഞ്ഞ പച്ചമുളക് കൂടി ചേർത്തു കൊടുത്തു നല്ലതുപോലെ ഇളക്കി എടുത്ത് ചൂടോടെ ചോറിനോ ചപ്പാത്തിക്കോ ഒപ്പം വിളമ്പാം.