ഇതെങ്ങനെ! നേപ്പാളികളുടെ ഉരുളക്കിഴങ്ങ് അച്ചാര്‍ ഉണ്ടാക്കിയാലോ?
Mail This Article
ഉരുളക്കിഴങ്ങ് കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. എന്നാല്‍ അച്ചാര്‍ ഉണ്ടാക്കുന്നത് കേട്ടിട്ടുണ്ടോ? നേപ്പാളികളുടെ പ്രിയവിഭവമായ ഉരുളക്കിഴങ്ങ് അച്ചാര്‍ ഉണ്ടാക്കുന്നതിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത ഫുഡ് വ്ളോഗ്ഗറായ അനുഷ്ക റാവത്ത്. ഉരുളക്കിഴങ്ങ് അച്ചാര്‍ ഉണ്ടാക്കുന്ന വിധം
ചേരുവകൾ
ഇടത്തരം വലിപ്പമുള്ള ഉരുളക്കിഴങ്ങ് - 3-4എണ്ണം
സവാള - 1
കുക്കുമ്പർ - 1/2 കഷ്ണം
ചില്ലി ഫ്ലേക്ക്സ് - 1.5 ടീസ്പൂൺ
പുതുതായി പൊടിച്ച കുരുമുളക് - 1.5 ടീസ്പൂൺ
എള്ള് - 3 ടേബിൾസ്പൂൺ
പകുതി നാരങ്ങയുടെ നീര്
കടുകെണ്ണ - 4 ടേബിൾസ്പൂൺ
പച്ചമുളക് - 3-4
ഉലുവ - 1.5 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1.5 ടീസ്പൂൺ
ഫ്രഷ് മല്ലിയില
തയാറാക്കുന്ന വിധം
*എള്ള് ഒരു ചെറിയ ഉരലില്‍ ഇട്ട് തരിതരിയായി പൊടിച്ചെടുക്കുക.
*ഉരുളക്കിഴങ്ങ് പുഴുങ്ങി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇതിലേക്ക് അരിഞ്ഞ സവാളയും ചെറുതായി മുറിച്ചുവെച്ച കുക്കുംബറും ഇടുക. മല്ലിയില, ചില്ലി ഫ്ലേക്ക്സ്, ഉപ്പ്, കുരുമുളക് പൊടി, നേരത്തെ പൊടിച്ചുവെച്ച എള്ള് എന്നിവയും ഇതിലേക്ക് ചേര്‍ക്കുക.
*ഈ മിക്സിന് മുകളിലേക്ക് നാരങ്ങനീര് പിഴിഞ്ഞ് ഒഴിച്ച് മാറ്റിവയ്ക്കുക.
*ഒരു പാന്‍ അടുപ്പത്ത് വെച്ച് കടുകെണ്ണ ഒഴിക്കുക.ഇതിലേക്ക് ഉലുവ, പച്ചമുളക്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്ത ശേഷം ഇത് നേരത്തെ തയ്യാറാക്കി വെച്ച മിക്സിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക.
*ഇങ്ങനെ തയ്യാറാക്കിയ ഉരുളക്കിഴങ്ങ് അച്ചാര്‍ ഒരു മൂന്നു നാലു മണിക്കൂറിന് ശേഷം കഴിക്കാം. ചപ്പാത്തി, പൂരി, ചോറ് തുടങ്ങി സാധാരണയായി കഴിക്കുന്ന എല്ലാ ഭക്ഷണസാധനങ്ങള്‍ക്കുമൊപ്പം ചേര്‍ന്നുപോകുന്ന ഒരു വിഭവമാണിത്.