മുന്തിരിക്കൊപ്പം ഇതും ചേർക്കാം! ഒരാഴ്ച കൊണ്ട് വൈൻ ഇനി ഇങ്ങനെ ഉണ്ടാക്കാം
Mail This Article
മഞ്ഞുപൊഴിയുന്ന പ്രഭാതങ്ങളും രാത്രികാലങ്ങളിലെ നക്ഷത്രവിളക്കുകളും കൊണ്ട് ഭൂമി ഒരു ക്രിസ്മസ് കാലത്തെ കൂടി വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എന്തും പെട്ടെന്ന് തയാറാക്കാൻ താൽപര്യപ്പെടുന്നവരാണ് ഏറെയും. അത്തരക്കാർക്ക് ഇതാ വെറും ഒരാഴ്ച കൊണ്ട് തയാറാക്കാൻ പറ്റുന്ന മുന്തിരി വൈൻ.
ചേരുവകൾ
▪️ കറുത്ത കുരു ഉള്ള മുന്തിരി - 1 കിലോ
▪️ പഞ്ചസാര - 3/4 കിലോ
▪️ ചെറുചൂടു വെള്ളം -1/4 കപ്പ്
▪️ ഈസ്റ്റ് - 1 ടീസ്പൂൺ
▪️ തിളപ്പിച്ചാറിയ വെള്ളം - 1 ലിറ്റര്‍
▪️ കറുവപ്പട്ട - 1 ഇഞ്ച് കഷണം
▪️ ഏലയ്ക്ക - 3 എണ്ണം
▪️ ഗ്രാമ്പൂ - 5 എണ്ണം
▪️ സൂചി ഗോതമ്പ് - 1/8 കപ്പ്
▪️ ബീറ്റ്റൂട്ട് -1/2 മുറി
തയാറാക്കുന്ന വിധം
▪️ ഈസ്റ്റ് പഞ്ചസാരയും ചെറുചൂടു വെള്ളവും ചേർത്ത് 10 മിനിറ്റ് അനക്കാതെ പൊങ്ങാൻ വയ്ക്കുക.
▪️ ബീറ്റ്റൂട്ട് കഷണങ്ങളിലേക്ക് ആവശ്യത്തിനു വെള്ളം ചേർത്ത് തിളപ്പിച്ചെടുക്കുക.
▪️ മുന്തിരി ഉപ്പു വെള്ളത്തിലിട്ട ശേഷം കഴുകി വൃത്തിയാക്കി വെള്ളം ഒപ്പിയെടുത്ത ശേഷം, വൈൻ തയാറാക്കാൻ ഉപയോഗിക്കുന്ന ഭരണിയിലേക്ക് മുന്തിരി ചേർത്ത് കൊടുത്തശേഷം തടിതവി കൊണ്ട് നല്ലതുപോലെ ഉടച്ചെടുത്ത് അതിലേക്ക് പഞ്ചസാര,പൊങ്ങിയ ഈസ്റ്റ്, കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, തിളപ്പിച്ചാറിയ വെള്ളം, ബീറ്റ്റൂട്ട് തിളച്ച വെള്ളം എന്നിവ ചേർത്ത് നല്ലപോലെ ഇളക്കിയ ശേഷം ഭരണിയുടെ വാ മൂടിക്കെട്ടി വയ്ക്കുക.
▪️ മൂന്നാം ദിവസം ഭരണി തുറന്ന് മുകളിലേക്ക് പൊന്തി വന്നു മുന്തിരി വെള്ള മായമില്ലാത്ത തടികൊണ്ട് ഇളക്കി കലക്കിയെടുക്കുക.
▪️ അഞ്ചാം ദിവസം ഭരണി തുറന്ന് വെള്ളം മായമില്ലാത്ത തവികൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചശേഷം അരിപ്പ കൊണ്ടും തുണികൊണ്ടു അരിച്ചെടുത്ത് കുപ്പികളിലാക്കി.
▪️ വൈൻ പകർത്തിയ കുപ്പികൾ വായുവും വെളിച്ചവും കടക്കാതെ അടച്ച് അനക്കം തട്ടാതെ സൂക്ഷിക്കുക.