ADVERTISEMENT

എന്നും വെറൈറ്റി വിഭവങ്ങളുടെ രുചിയറിയാനാണ് മിക്ക ഭക്ഷണപ്രേമികൾക്കും പ്രിയം. ഇത്തവണ കപ്പ കൊണ്ടുള്ള പുതു രുചിയാണ് പരിചയപ്പെടുത്തുന്നത്. എല്ലും കപ്പയും കപ്പബിരിയാണിയുമൊക്കെ ഇഷ്ടപ്പെടുന്നുവരുടെ ലിസ്റ്റിൽ പുതിയൊരു വിഭവവും ചേർക്കാം. ചിപ്പി കപ്പ. രസിപ്പിക്കുന്ന പേരാണെങ്കിലും സംഗതി സൂപ്പറാണ്. വെറൈറ്റി ഐറ്റം പുലീക്ക(puleekka)എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പങ്കുവച്ചിരിക്കുന്നത്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. 

കപ്പ തൊലികളഞ്ഞ് വൃത്തിയായി കഴുക്കി ഗ്രേറ്റ് ചെയ്തെടുക്കാം. പ്രധാന ചേരുവ കക്കയിറച്ചിയാണ്. അഴുക്കെല്ലാം കളഞ്ഞ് കഴുകിയെടുത്ത കക്കയിറച്ചിയിലേക്ക് ഒരു ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, ഒരു പിടി ചെറിയഉള്ളി, കാൽ ടീസ്പൂൺ മഞ്ഞപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് പത്തുമിനിറ്റ് നേരം മാറ്റിവയ്ക്കാം. മൺച്ചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ഈ കക്കായിറച്ചി കൂട്ട് ചേർത്ത് നന്നായി ഇളക്കി പത്ത് മിനിറ്റ് നേരം അടച്ച് വച്ച് വേവിക്കാം. 

ഒരു പാത്രത്തിലേക്ക് ഗ്രേറ്റ് ചെയ്ത് കപ്പയും ഒരു കപ്പ് കുറുകിയ തേങ്ങാപ്പാലും ഒരു മുട്ടയും പൊട്ടിച്ചൊഴിക്കാം. ചെറുതായി അരിഞ്ഞ പച്ചമുളകും ഇത്തിരി മഞ്ഞപ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യാം. 

ഈ കൂട്ടിലേക്ക് വേവിച്ച് വച്ച കക്കായിറച്ചിയും ചേർത്ത് നന്നായി ഇളക്കിയെടുക്കാം. അവസാനം തേങ്ങാക്കൊത്തും ചേർത്ത് കൊടുക്കാം. ഏറ്റവും മുകളിലായി ബാക്കി വേവിച്ചു വച്ച കക്കായിറച്ചിയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കാം. ഇരുപതു മിനിറ്റ് കൊണ്ട് രുചിയൂറും ചിപ്പി കപ്പ റെഡി. നന്നായി തണുത്തതിനു ശേഷം മുറിച്ചെടുത്ത് കഴിക്കാം. ചെറിയുള്ളിയുടെയും കക്കായിറച്ചിയുടെയും കപ്പയുടെയും രുചിനിറച്ച ഈ വിഭവം സൂപ്പറാണ്.

English Summary:

Special Tapioca Recipe Chippy Kappa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com