ADVERTISEMENT

ചൂടുചോറിന് നല്ല മുളകിട്ട മീൻകറി ഉണ്ടെങ്കിൽ പിന്നെ മറ്റൊരു കറിയും വേണ്ട, തേങ്ങയരച്ച് വയ്ക്കുന്നതിനേക്കാളും മിക്കവർക്കും പ്രിയം മുളകിട്ട മീൻകറിയോടാണ്. ചോറിന് മാത്രമല്ല, ഇഡ്ഡലിയ്ക്കും ദോശയ്ക്കുമൊക്കെ നല്ല കോമ്പിനേഷനുമാണ്. മുളകിട്ട മീൻകറി തലേന്ന് വച്ചിട്ട് പിറ്റേന്ന് എടുക്കുമ്പോഴാണ് സ്വാദേറുന്നത്. മീനിൽ പുളിയും ഉപ്പും എരിവുമൊക്കെ പാകത്തിനാകും. ഇനി വെറൈറ്റിയായി കുരുമുളകിട്ട വറ്റിച്ച മീൻകറി തയാറാക്കിയാലോ? അയലയോ മത്തിയോ ഏതു മീൻ വേണമെങ്കിലും ഇങ്ങനെ കറിവയ്ക്കാവുന്നതാണ്. പാചകരീതി എങ്ങനെയെന്ന് അറിയാം.

ചേരുവകൾ

അയല / മത്തി - 1/4 കിലോ
 കുരുമുളക് - 3 ടേബിൾസ്പൂൺ
വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ 
ഉലുവ - 1/4 ടീസ്പൂൺ 
സവാള - 1 ചെറുത് 
കറിവേപ്പില - 3 തണ്ട് 
ഇഞ്ചി വെളുത്തുള്ളി ചതച്ചത് 
പച്ചമുളക് - 3 എണ്ണം 
മഞ്ഞൾപൊടി - 1 ടീസ്പൂൺ 
മല്ലിപൊടി - 1 1/2 ടേബിൾസ്പൂൺ 
തക്കാളി - 1 ഇടത്തരം വലുപ്പമുള്ളത് 
വാളൻ പുളി -ഒരു നാരങ്ങാവലുപ്പമുള്ള പുളി 
വെള്ളം - 1 1/2 കപ്പ്‌ 
ഉപ്പ് - പാകത്തിന് 

തയാറാകുന്നവിധം 

മീൻ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കണം. ഇനി ഒരു പാനിൽ കുരിമുളക് കുറച്ച് വെള്ളത്തിൽ തിളപ്പിച്ചെടുക്കണം. ശേഷം ഒരു ചട്ടിയിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചതിന് ശേഷം ഉലുവ ചേർക്കാം. ഒന്ന് പൊട്ടിവരുന്ന സമയത്ത് ചെറുതായി മുറിച്ച സവാള ചേർക്കാം. കറിവേപ്പില, ഇഞ്ചിവെളുത്തുള്ളി പച്ചമുളക് ചേർക്കാം. 

മഞ്ഞൾപൊടി, മല്ലിപ്പൊടി ചേർക്കാം. നേരത്തെ വേവിച്ച കുരുമുളക് അരച്ചെടുത്തത് ചേർക്കാം. തക്കാളി, പുളി പിഴിഞ്ഞത് ചേർക്കാം. പാകത്തിന് ഉപ്പും, പാകത്തിന് വെള്ളവും ചേർത്തുകൊടുക്കാം. ശേഷം മീൻ ചേർക്കാം.നന്നായി വേവിച്ചെടുക്കാം.ഒടുവിലായി കറിവേപ്പിലയും, വെളിച്ചെണ്ണയും ചേർക്കാം. നല്ല നാടൻ രുചിയുള്ള മീൻ കറി തയാർ.

English Summary:

Black Pepper Fish Curry Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com