ADVERTISEMENT

പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം ഫാസ്റ്റ്ഫുഡുകള്‍ സ്ഥാനം പിടിച്ചു. എന്നാല്‍ ആരോഗ്യഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഈ ചൂടുകാലത്ത് ശരീരത്തിന് തണുപ്പേകാൻ പഴങ്കഞ്ഞി സൂപ്പറാണ്. 

ഒരു രാത്രി മുഴുവൻ (ഏകദേശം 12 മണിക്കൂർ) വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയൺ 73.91 മില്ലീഗ്രാമായി കൂടുന്നു. എല്ലുകളുടെ ബലം വർധിപ്പിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു.
അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മണ്‍കലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളക് / കാന്താരിയോ ചതച്ചിട്ട് തൈരും അല്‍പം ഉപ്പും ചേര്‍ത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാന്‍ പറ്റില്ല .പ്രഭാതത്തില്‍ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവന്‍ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിര്‍മയും നല്‍കുന്ന ഭക്ഷണം വേറെയില്ല. 

 പഴങ്കഞ്ഞി തയാറാക്കാം

പഴങ്കഞ്ഞി ഉണ്ടാക്കാന്‍ തലേദിവസം വൈകിട്ട് വെച്ച കുത്തരി ചോറില്‍, ചൂടാറി കഴിയുമ്പോള്‍ നിരപ്പിനു മീതെ വെള്ളമൊഴിച്ച് വയ്ക്കുക (ഈ രീതിയില്‍ ഫ്രിജില്‍ വയ്ക്കേണ്ട ആവശ്യമില്ല) പിറ്റേ ദിവസം ചോറിൽ തൈരും, കാന്താരി മുളകും, ചെറിയ ഉള്ളിയും കൂട്ടി കുഴച്ചു കഴിക്കാം. ഇതിനൊപ്പം മുളക് ചുട്ടരച്ച ചമ്മന്തിയും  ഉപ്പിലിട്ടതോ മുളകില്ലിട്ടതോ ആയ മാങ്ങാ, നാരങ്ങ, നെല്ലിക്ക അച്ചാറും, ചുട്ട പപ്പടവും കൂട്ടാം. പഴങ്കഞ്ഞിവെള്ളത്തില്‍ ചെറിയഉള്ളി ചതച്ചതും ഉപ്പും ചേര്‍ത്തുണ്ടാക്കുന്ന പഴങ്കഞ്ഞി ജൂസ് വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാനുള്ള ഉത്തമപാനീയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com