ADVERTISEMENT

പുറത്ത് ചന്നംപിന്നം പെയ്യുന്ന മഴയത്ത്, ഒരു ഗ്ലാസ് കട്ടന്‍ചായക്കൊപ്പം കഴിക്കാന്‍ നല്ല മൊരിഞ്ഞ പഴംപൊരി ഉണ്ടെങ്കില്‍ മലയാളിക്കത് സ്വര്‍ഗമാണ്! ചില്ലുകൂട്ടിലിരുന്ന് കണ്ണെറിയുന്ന മഞ്ഞ സുന്ദരന്‍ പഴംപൊരിക്ക് പുത്തന്‍ ഭാവം നല്‍കിയിരിക്കുകയാണ് ഇന്‍റര്‍നെറ്റിലെങ്ങും വൈറല്‍ ആയ പുതിയ വിഭവം. അതാണ്‌ ബീയര്‍ പഴംപൊരി. പേരുപോലെ തന്നെ ബീയര്‍ ഒഴിച്ചാണ് ഇതിന്‍റെ മാവ് തയാറാക്കുന്നത്. സാധരണ പഴംപൊരി പോലെ എണ്ണയില്‍ മുക്കിപ്പൊരിച്ച് എടുക്കും. എങ്ങനെയാണ് ഇത് തയാറാക്കുന്നതെന്ന് നോക്കാം. 

ചേരുവകൾ

ബീയര്‍
 മൈദ
മഞ്ഞള്‍പ്പൊടി
ഉപ്പ്
വെളിച്ചെണ്ണ 
സിനമണ്‍ പഞ്ചസാര മിക്സ് 
തയാറാക്കുന്നവിധം

കുഴിയുള്ള ഒരു പാത്രത്തില്‍ അല്‍പ്പം ബീയര്‍ ഒഴിക്കുക. ഇതിലേക്ക് മൈദ, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക. മാവ് വല്ലാതെ കട്ടിയാകാന്‍ പാടില്ല. പഴം രണ്ടായി മുറിച്ച് ഓരോ കഷ്ണവും മൈദപ്പൊടിയില്‍ മുക്കുക. അടുപ്പത്ത് ചീനച്ചട്ടി വെച്ച് വെളിച്ചെണ്ണ ഒഴിക്കുക.

മൈദപ്പൊടിയില്‍ മുക്കിയ പഴം, ബീയര്‍ മിക്സില്‍ മുക്കിയ ശേഷം ഇതിലേക്ക് ഇടുക. സ്വര്‍ണനിറമാകുമ്പോള്‍ കോരിയെടുക്കുക. ഇതിനു മുകളിലേക്ക് ഒരു അരിപ്പ ഉപയോഗിച്ച്, സിനമണ്‍ പഞ്ചസാര മിക്സ് തട്ടിയിടുക. ചൂടോടെ ചായക്കൊപ്പമോ അല്ലാതെയോ കഴിക്കാം.

English Summary:

Trending Pazhampori Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com