മാമറൊട്ടിയോ ഇതെന്താ ഐറ്റം? കാഴ്ചയിൽ പൂരിപോലെ
Mail This Article
മാമറൊട്ടിയോ ഇതെന്താ ഐറ്റം, കേൾകുന്നവർക്ക് കൗതുകം തോന്നാം. പൂരിയാണോയെന്ന് ചോദിച്ചാൽ അതേപോലെയൊക്കെ ഇരിക്കും. നല്ല ടേസ്റ്റി വിഭവമാണ്. കുട്ടികൾക്കും ഏറെ ഇഷ്ടമാകും. എന്നും ദോശയും ഇഡ്ഡലിയും അപ്പവുമൊക്കെയല്ലേ, ഇനി ഇതൊന്നു മാറ്റിപിടിക്കാം. എങ്ങനെ സിംപിളായി ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
ഗോതമ്പു മാവ് -2കപ്പ്
വേവിച്ച ചോറ് -1/4കപ്പ്
പെരുംജീരകം -1ടീസ്പൂൺ
യീസ്റ്റ് -1ടീസ്പൂൺ
പഞ്ചസാര -1ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചോറും, പെരുംജീരകവും, യീസ്റ്റും, പഞ്ചസാരയും, സ്വല്പം വെള്ളവും ചേർത്ത് പേസ്റ്റ് പോലെ മിക്സിയിൽ അരച്ചെടുക്കുക. ഗോതമ്പു മാവിലേക്കു ചേർക്കുക, എണ്ണ (2 ടേബിൾസ്പൂൺ ), ഉപ്പ് എന്നിവ ചേർത്തിളക്കുക. പിന്നെ വെള്ളം കുറച്ചായി ചേർത്ത് പൂരിക്ക് കുഴക്കുന്ന പരുവത്തിന് കുഴച്ചെടുക്കുക. ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക.
ഒരു മണിക്കൂറിനു ശേഷം ചീനച്ചട്ടിയിൽ എണ്ണ ചൂടുക്കാൻ വയ്ക്കുക. പൊങ്ങിയ മാവ് ഒന്നൂടെ കുഴച്ച ശേഷം നാരങ്ങ വലുപത്തിൽ ഉരുട്ടി പരത്തുക. എത്ര റൗണ്ട് ആയി പരത്തിയാലും ഒരു മീഡിയം സൈസ് റൗണ്ട് അടപ്പു ഉപയോഗിച്ച് കട്ട് ചെയ്തു എണ്ണയിൽ ഇട്ടു തിരിച്ചു മറിച്ചും ഇട്ടു ഗോൾഡൻ ബ്രൗൺ ആയി ചുട്ടെടുക്കുക. നല്ല സ്വാദിഷ്ഠമായ മാമറൊട്ടി തയാർ. ഏതു കറിക്കൊപ്പവും ഒഴിക്കാൻ രുചിയുള്ളതാണ്.