കിഴങ്ങ് കൊണ്ട് ഹൽവ! ഇത്രയും എളുപ്പത്തിലോ?
Mail This Article
ഹൽവ എല്ലാ മധുരപ്രിയർക്കും ഇഷ്ടമാണ്. സാധാരണ രുചിയിൽ നിന്നും ഉരുളക്കിഴങ്ങ് കൊണ്ട് ഹൽവ തയാറാക്കിയാലോ? കണ്ണ് തള്ളേണ്ട, വെറും 3 ചേരുവകൾ ഉപയോഗിച്ച് നല്ല അടിപൊളി രുചിയിൽ ഉണ്ടാക്കാം. hungry_joe എന്ന ഇൻസ്റ്റ്ഗ്രാം പേജിലാണ് ഈ വെറൈറ്റി ഡിഷ് പങ്കുവച്ചിരിക്കുന്നത്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ഉരുളക്കിഴങ്ങ് നന്നായി വൃത്തിയാക്കി പുഴുങ്ങി എടുക്കാം. ശേഷം മിക്സിയിൽ ചേർത്ത് നന്നായി അരച്ചെടുക്കണം. ഇരുമ്പ് പാത്രത്തിൽ ആദ്യം നെയ്യ് ചേർത്ത് ആവശ്യത്തിനുള്ള കശുവണ്ടി വറുത്തെടുക്കാം. അതേ പാനിൽ 3/4 കപ്പ് ശർക്കരയും 1/4 കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി ചൂടാക്കാം. മിശ്രിതം കട്ടിയാക്കണം.
അതിലേക്ക് അരച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി യോജിപ്പിക്കണം. ആവശ്യത്തിനുള്ള നെയ്യും ചേർത്ത് ഇളക്കണം. ഏലക്കാപ്പൊടിയും ചേർക്കാം. ഏകദേശം 20 മിനിറ്റിനു ശേഷം കശുവണ്ടി ചേർത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്ത് ഹൽവ ഒരു കണ്ടെയ്നറിലേക്ക് മാറ്റുക. ചൂടോടെ വിളമ്പാം രുചിയൂറും ഹൽവ.