ഈ ചുവന്ന ജൂസിൽ പഴങ്ങൾ അല്ല, ചെമ്പരത്തിയാണ് താരം
Mail This Article
ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ പലതരം ജൂസുകളാണ് കുടിക്കുന്നത്. തണ്ണിമത്തങ്ങയും നാരങ്ങാ വെള്ളവുമൊക്കെ തയാറാക്കി എടുക്കും. ഇതിൽ നിന്നും വ്യത്യസ്തമായി വെറൈറ്റി ഡ്രിങ്ക് ഉണ്ടാക്കിയാലോ? ചെമ്പരത്തി സ്ക്വാഷാണ് ഐറ്റം. രണ്ടോ മൂന്നോ ചെമ്പരത്തി പൂവ് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് വയ്ക്കാം. പൂവ് വെള്ളത്തിൽ ഇട്ട് വച്ചാൽ നിറംമാറുന്നതായി കാണാം. അതിലേക്ക് നാരങ്ങാനീരും ഐസ് ക്യൂബുകളും കസ്കസും ചേർക്കാം. ആവശ്യമെങ്കിൽ പഞ്ചസാരയോ തേനോ ചേർക്കാം. സൂപ്പറാണ് ഈ ചെമ്പരത്തി ജൂസ്.
02.ചെമ്പരത്തി, രാമച്ചം, മൂസമ്പി ജൂസ്–പാചകകുറിപ്പ്– രജിനി നരേന്ദ്രൻ
ചെമ്പരത്തി പൂവ് – 5 എണ്ണം
മുസമ്പി – 1
രാമച്ച വേര് – 2 എണ്ണം
പഞ്ചസാര – മധുരം അനുസരിച്ച്
തേൻ – 1 ടീസ്പൂൺ
വെള്ളം – രണ്ട് ഗ്ലാസ്സ്
കറുത്ത കസ്കസ് – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു ഗ്ലാസ്സ് വെള്ളം രാമച്ച വേര് ഇട്ട് തിളപ്പിച്ച് ചൂടാറാൻ വയ്ക്കുക. വെള്ളം തിളക്കുമ്പോൾ തീ ഓഫ് ചെയ്ത് ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ട് അടച്ചു വച്ച് 5 മിനിറ്റിനു ശേഷം അരിച്ച് ചൂടാറാൻ വയ്ക്കുക. രണ്ട് ടേബിൾ സ്പൂൺ വെള്ളത്തിൽ കസ്കസ് കുതിർത്ത് വയ്ക്കുക. മൂസമ്പി ജൂസ് എടുത്ത് വയ്ക്കുക. ഒരു ബൗളിലേക്ക് ചെമ്പരത്തി വെള്ളവും രാമച്ചവെള്ളവും മുസമ്പി ജൂസും മിക്സ് ചെയ്ത് ആവശ്യത്തിന് പഞ്ചസാര ചേർത്ത് തേനും ചേർത്ത് യോജിപ്പിച്ച ശേഷം സെർവിങ്ങ് ഗ്ലാസിലേക്ക് മാറ്റി കസ്കസും ഐസ് ക്യൂബ്സും ചേർത്ത് കുടിക്കാം.