ADVERTISEMENT

ചോറിന് ഒഴിച്ച് കൂട്ടാൻ എന്ത് ഉണ്ടെങ്കിലും ഇത്തിരി രസം കൂടി കിട്ടിയാൽ ഊണ് കുശാലായി. തക്കാളി രസവും പച്ചമുളക് രസവുമൊക്കെ ഉണ്ടെങ്കിലും ഇപ്പോൾ ട്രെൻഡാണ് ചുട്ട വെളുത്തുള്ളി രസം. ശരീരത്തിന് ഏറെ ഗുണകരമാണ് വെളുത്തുള്ളി. അസിഡിറ്റി കുറയ്ക്കാനും നല്ലതാണ്. വെളുത്തുള്ളിയെ സർവരോഗ സംഹാരിയായാണ് ചൈനീസ് ഔഷധഗ്രന്ഥങ്ങളിൽ പറയുന്നത്. ഒന്നോ രണ്ടോ ചുള വെളുത്തുള്ളി ദിവസവും രാവിലെ ചവച്ചരച്ചു കഴിക്കുക. കുടവയറും അമിത വണ്ണവും കുറയും.

ചുട്ട വെളുത്തുള്ളി കൊണ്ട് ഒരു അടിപൊളി രസം ഉണ്ടാക്കിയാലോ? എങ്ങനയെന്ന് നോക്കാം. ഒരു ഉണ്ട വെളുത്തുള്ളി ചുട്ടെടുക്കാം. ഓരോന്നായി അടർത്തി തൊലി കളഞ്ഞ് കല്ലിൽ ചതച്ചെടുക്കാം. ശേഷം മല്ലിയും കുരുമുളകും ജീരകവും എരിവ് അനുസരിച്ച് ചുവന്ന മുളകും ചേർത്ത് നന്നായി ചതയ്ക്കാം. അടുപ്പിൽ മണ്‍ച്ചട്ടി വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചതച്ച മുളകും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റാം. 

അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ചേർത്ത് വഴറ്റണം. ഒപ്പം ഇത്തിരി മുളക്പൊടിയും മ‍ഞ്ഞപൊടിയും കായപൊടിയും ഉലുവപൊടിയും ചേർത്ത് വഴറ്റാം. ആവശ്യത്തിന് ഉപ്പും ചേർക്കണം. പുളി പിഴിഞ്ഞതും ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കാം. അവസാനമായി ചെറുതായി അരി‍ഞ്ഞ മല്ലിയിലയും ഒപ്പം മറ്റൊരു പാനിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും താളിച്ചത് ചേർക്കാം. നല്ല അസ്സൽ രുചിയിൽ ചുട്ട വെളുത്തുള്ളി രസം റെഡി.

English Summary:

Garlic Rasam Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com