ADVERTISEMENT

പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു സ്നാക്ക് ആണ് പുഴുങ്ങിയ മുട്ട. വിശപ്പ് പെട്ടെന്ന് മാറും എന്ന് മാത്രമല്ല, പോഷകങ്ങളുടെ കലവറ കൂടിയാണ് ഇത്. മുട്ട ഉപയോഗിച്ച് അടിപൊളി തന്തൂരി തയാറാക്കിയാലോ? വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന രുചികരവും വ്യത്യസ്തവുമായ ഒരു വിഭവമാണ് ഈ തന്തൂരി മുട്ട.

ചേരുവകൾ

പുഴുങ്ങിയ മുട്ട - 6-7 എണ്ണം
പ്ലെയിൻ യോഗര്‍ട്ട് 1 കപ്പ് 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്1 ടീസ്പൂൺ
 മല്ലിപ്പൊടി 1 ടീസ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ചുവന്ന മുളക് പൊടി  1 ടേബിൾ സ്പൂൺ
 നാരങ്ങ നീര് 1 ടേബിൾസ്പൂൺ
ഗരം മസാല 1 ടീസ്പൂൺ
ഉപ്പ് പാകത്തിന്
എണ്ണ (വെജിറ്റബിൾ അല്ലെങ്കിൽ ഒലിവ് ഓയിൽ) 2 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം

ഒരു മിക്സിങ് പാത്രത്തിൽ, തൈര്, ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി, മഞ്ഞൾ പൊടി, ചുവന്ന മുളകുപൊടി, നാരങ്ങ നീര്, ഉപ്പ് എന്നിവ ചേര്‍ത്ത് കുഴമ്പുരൂപത്തിലുള്ള പേസ്റ്റ് ആക്കി എടുക്കുക. പുഴുങ്ങിയ മുട്ടകള്‍ക്ക് മേല്‍ ഫോര്‍ക്ക് കൊണ്ട് തുളകള്‍ ഇടുക. ഈ മുട്ടകള്‍ ഇപ്പോള്‍ ഉണ്ടാക്കിവെച്ച പേസ്റ്റില്‍ ഇട്ട്, എല്ലാ വശത്തും മസാല പൊതിഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. മാരിനേറ്റ് ചെയ്ത ശേഷം, ഒരു ഗ്രിൽ പാൻ എടുത്ത് ഇടത്തരം തീയില്‍ ചൂടാക്കി, കുറച്ച് എണ്ണ ഉപയോഗിച്ച് ബ്രഷ് ചെയ്യുക.

ഗ്രിൽ പാൻ ചൂടായിക്കഴിഞ്ഞാൽ, മാരിനേറ്റ് ചെയ്ത മുട്ട ഇതില്‍ വയ്ക്കുക, ഇത് ഏകദേശം 3-4 മിനിറ്റ് വേവിക്കുക. എല്ലാ വശത്തും ഒരുപോലെ ബ്രൌണ്‍ നിറമാകണം. കരിഞ്ഞു പോകാതെ സൂക്ഷിക്കുക. ശേഷം, ഈ തന്തൂരി മുട്ടകൾ ഗ്രിൽ പാനിൽ നിന്നും സെർവിങ് പ്ലേറ്റിലേക്ക് മാറ്റുക. ഇത് ഒരു തന്തൂരി സ്റ്റിക്കിന് മുകളില്‍ കുത്തി വയ്ക്കുക. ഈ മുട്ടകള്‍ ഗ്രീൻ ചട്ണി ഡിപ്പിനൊപ്പം ചൂടോടെ വിളമ്പുക.

English Summary:

Tandoori Egg Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com