ADVERTISEMENT

ഭക്ഷണം തയാറാക്കുന്നതിലും അവ അലങ്കരിച്ച് വിളമ്പുന്നതുമാണ് ഭക്ഷണപ്രേമികളെ ആകർഷിക്കുന്നത്. കളർഫുൾ പാചക വിഡിയോകളും സമൂഹമാധ്യങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു വിഡിയോയാണ് ഭക്ഷണപ്രേമികളുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്. നെയ്ച്ചോറ് എല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ്. അതിനെ ആകർഷകമായി തയാറാക്കിയിരിക്കുന്നതാണ് വിഡിയോ. നീല നിറത്തിലുള്ള നെയ്ച്ചോറാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. 

ഇതെങ്ങനെയെന്നും കഴിക്കാവുന്നതാണോ എന്നതുമാണ് കാഴ്ചക്കാരുടെ സംശയം. ആകെ നീലത്തിൽ മുങ്ങിക്കുളിച്ച നെയ്ച്ചോറ്. ഈ ചോറ് കഴിക്കാന്‍ തോന്നുന്നില്ല, പക്ഷെ ഈ പൂവ് ഇഷ്ടമാണെന്നൊക്കെയുള്ള നിരവധി കമെന്റുകളും വിഡിയോയ്ക്ക് താഴെയുണ്ട്

നിറം ചേർത്തതല്ല, ശംഖുപുഷ്പം കൊണ്ട് തയാറാക്കിയതാണ് ഈ നെയ്ച്ചോറ്. ശംഖുപുഷ്പം കൊണ്ട് വളരെ രുചികരമായ ഹെൽത്തി ചായ തയാറാക്കാറുണ്ട്. ഔഷധഗുണമുള്ള ഒരു ഔഷധ സസ്യമാണ് ശംഖുപുഷ്പം. ദ കുക്കിങ് അമ്മ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ പാചക വിഡിയോ പങ്കുവച്ചിരിക്കുന്നത്. എങ്ങനെയാണ് ഈ നീല നെയ്ച്ചോറ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ചേരുവകൾ

ശംഖുപുഷ്പം - 20 എണ്ണം
നെയ്യ് - 2 ടീസ്പൂൺ
മസാല
പച്ചമുളക്
ഉപ്പ് - 1 ടീസ്പൂൺ
ബസ്മതി അരി - 1 കപ്പ്
വെള്ളം - 3 കപ്പ്
കശുവണ്ടി - 10 എണ്ണം
ഉണക്കമുന്തിരി - 10 എണ്ണം
ഉള്ളി അരിഞ്ഞത് - 1 കപ്പ്
ബേ ഇല - 2 പീസുകൾ

തയാറാക്കുന്ന വിധം

ശംഖുപുഷ്പം നന്നായി കഴുകി വൃത്തിയാക്കി എടുക്കാം. ബസ്മതി അരിയും കഴുകിയ ശേഷം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കാം. ചുവടുരുണ്ട പാത്രത്തിൽ മൂന്നു കപ്പു വെള്ളവും അതിലേക്ക് ശംഖുപുഷ്പങ്ങളും ചേര്‍ത്ത് നന്നായി തിളപ്പിക്കാം. ശേഷം പൂവ് കോരിമാറ്റാം. പൂവ് ഇട്ട് തിളപ്പിച്ചതിനാൽ വെള്ളം നീല നിറമാകും. അതിലേക്ക് കുതിർത്ത ബസ്മതി അരിയും ചേർത്ത് അടച്ചുവച്ച് വേവിക്കാം.

വെന്ത ശേഷം ആവശ്യത്തിനുള്ള ഉപ്പും നെയ്യും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കാം. മറ്റൊരു പാനിൽ നെയ്യ് ചേർത്ത് ചൂടാകുമ്പോൾ കറുവപ്പട്ടയും ബേ ഇലയും ഏലക്കായയും സവാള അരി‍ഞ്ഞതും പച്ചമുളകും കശുവണ്ടിയും ഉണക്കമുന്തിരിയും ഒപ്പം വെന്ത ചോറും ചേർത്ത് നന്നായി വഴറ്റി എടുക്കാം. അടിപൊളി കളർഫുൾ നെയ്ച്ചോറ് റെഡി. സാലഡിനൊപ്പം രുചികരമായി കഴിക്കാം.

English Summary:

Blue Butterfly pea Flower Rice Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com