ADVERTISEMENT

നല്ല കാമ്പുള്ള ഞണ്ട്, എരിവു കൂട്ടി കറി വെച്ച് ചോറും കൂട്ടിയൊരു പിടിപിടിക്കാന്‍ ഇഷ്ടമില്ലാത്തവരില്ല. എന്നാല്‍ ഇക്കുറി അല്‍പ്പം വ്യത്യസ്തമായ ഒരു ഞണ്ട് വിഭവമാണ് പരിചയപ്പെടുത്തുന്നത്. ആവിയില്‍ വേവിച്ചെടുത്ത ഞണ്ട് കൊണ്ട് അടിപൊളി മസാല ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

ഞണ്ട് - 1 കിലോ
മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
ഉപ്പ് - 1 ടീസ്പൂൺ 
മുളകുപൊടി- 1 ടീസ്പൂൺ 
നെയ്യ് - 1 ടീസ്പൂൺ 
എണ്ണ - 2 ടീസ്പൂണ്‍
പെരുംജീരകം - 1 ടീസ്പൂൺ 
വലിയ ഉള്ളി - 3-4 ഇടത്തരം വലിപ്പം ചെറുതായി അരിഞ്ഞത്
കുറച്ച് കറിവേപ്പില
പച്ചമുളക് 4-5 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ 
തക്കാളി 2, ചെറുതായി അരിഞ്ഞത് 
ഉപ്പ് പാകത്തിന് 
മഞ്ഞൾപൊടി 1/4 ടീസ്പൂൺ  
മല്ലിപ്പൊടി 1 ടീസ്പൂൺ 
മല്ലിയില 1 പിടി ചെറുതായി അരിഞ്ഞത്

ഉണ്ടാക്കുന്ന വിധം 

 ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടിപ്പൊടി എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ മാരിനേറ്റ് ചെയ്ത ഞണ്ട്. ഒരു ഇഡ്ഡലിത്തട്ടില്‍ വച്ച് 10-15 മിനിറ്റ് ആവി കയറ്റി വേവിക്കുക. കടായി അടുപ്പത്തുവെച്ച് അതില്‍ നെയ്യ്, എണ്ണ, പെരുംജീരകം, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഇളക്കുക. ഇതില്‍, മഞ്ഞള്‍, മുളക്, മല്ലി മുതലായ പൊടികള്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക.

രണ്ടു തക്കാളിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് നേരത്തെ വേവിച്ചുവച്ച ഞണ്ട് ചേര്‍ക്കുക. നന്നായി ഇളക്കിയ ശേഷം, മസാല കട്ടിയാകുന്നതുവരെ പത്തു മിനിറ്റ് നേരം മൂടിവച്ച് വേവിക്കുക. വെന്ത ശേഷം, മുകളില്‍ മല്ലിയില വിതറി വാങ്ങിവയ്ക്കാം. ഇത് ചോറ്, ചപ്പാത്തി എന്നിവയ്ക്കൊപ്പം കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com