ഇതെങ്ങനെ! പാലും പഞ്ചസാരയും കണ്ടെൻസ്ഡ് മിൽക്കും ഇല്ലാതെ ഐസ്ക്രീം ഉണ്ടാക്കാം
Mail This Article
×
ഐസ്ക്രീം കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും പ്രിയമാണ്. പല വെറൈറ്റി രുചിയിൽ ഐസ്ക്രീ ഉണ്ട്. വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതുമാണ്. മാങ്ങ ഐസ്ക്രീം ഇനി ആർക്കും ഉണ്ടാക്കാം. പാലും പഞ്ചസാരയും കണ്ടെൻസ്ഡ് മിൽക്കും ഇല്ലാതെ കൊതിയൂറും ഐസ്ക്രീം. എങ്ങനെ എളുപ്പത്തിൽ തയാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
മാങ്ങ - 2
തേൻ - 3 ടേബിൾസ്പൂൺ
കട്ടിയുള്ള തൈര് - 3 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
മാങ്ങ ചെറിയ കഷ്ണങ്ങൾ ആക്കി 3 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. തൈരും ഫ്രീസറിൽ വയ്ക്കുക.
3 മണിക്കൂറിനു ശേഷം മിക്സിയുടെ വലിയ ജാറിൽ, തണുത്ത മാങ്ങയും തൈരും തേനും കൂടി അടിച്ചെടുത്തു വീണ്ടും ഫ്രീസറിൽ 2 മണിക്കൂർ വച്ച് സ്കൂപ് ചെയ്തു എടുക്കാം. രുചിയൂറും ഐസ്ക്രീം തയാർ.
English Summary:
No Milk Sugar Condensed Milk Ice Cream
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.