ADVERTISEMENT

പച്ചക്കറികൾ വാങ്ങുമ്പോൾ എപ്പോഴും ഉപേക്ഷിക്കുന്ന ഒന്നാണ് വഴുതനങ്ങ, ആരോഗ്യങ്ങൾ ഗുണങ്ങൾ ഏറെയുണ്ടെങ്കിലും മിക്കവർക്കും അത്ര താൽപര്യം ഇല്ല. മെഴുക്കുപെരട്ടി വച്ചാലും പെട്ടെന്ന് കുഴഞ്ഞ് പോകുമെന്നാണ് മിക്കവരും പറയുന്നത്. എന്നാൽ അധികം കുഴഞ്ഞ് പോകാതെയും വഴുതനങ്ങ തയാറാക്കാവുന്നതാണ്. വെറൈറ്റിയായി വഴുതനങ്ങ മസാല തയാറാക്കിയാലോ? പാചകം ചെയ്യാൻ അറിയുന്നവർ ചെയ്‌താൽ മാത്രമേ വഴുതന രുചികരമായ ഒന്നായി മാറുകയുള്ളൂ. എങ്ങനെയെന്ന് നോക്കാം. 

വഴുതനങ്ങ കഴുകി ചെറുതായി ചതുരാകൃതിയിൽ മുറിച്ചെടുക്കാം. അതിൽ ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ച് വെള്ള ഊറ്റി കളയാം. വഴുതനയുടെ കറ പോകാൻ ഇങ്ങനെ ചെയ്യാം. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ കടുകും വറ്റൽമുളകും ഒരു പച്ചമുളകും ചേർക്കാം. ശേഷം സവാള നീളത്തിൽ അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റാം. ആവശ്യത്തിനുള്ള ഉപ്പും ചേർക്കാം.

അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ചേർക്കണം. ശേഷം ആവശ്യത്തിനുള്ള മഞ്ഞപൊടിയും മുളക്പൊടിയും ഗരം മസാലയും ചേർത്ത് നന്നായി വഴറ്റാം. നന്നായി വഴന്ന് വരുമ്പോൾ വഴുതനങ്ങ ചേർക്കണം. നന്നായി മാസലകൂട്ടുമായി യോജിപ്പിച്ച് അടച്ച്‍‍വയ്ക്കാം. കുഴഞ്ഞ് പോകാതചെ വഴുതനങ്ങ മസാല റെഡിയാക്കാം. ചോറിന് സൂപ്പറാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com