ADVERTISEMENT

ഏറെ വ്യത്യസ്തമാണ് ദക്ഷിണേന്ത്യൻ വിഭവങ്ങൾ. അതിൽ തന്നെ എടുത്തു പറയേണ്ടതാണ് പലതരത്തിലുള്ള റൈസുകൾ. അത്തരം റൈസുകളിൽ പ്രധാനിയാണ് ടൊമാറ്റോ റൈസ്. ഏറെ രുചികരമായ ഈ വിഭവത്തിന്റെ ഉത്ഭവം തമിഴ്‌നാട്ടിലാണെന്നു കരുതപ്പെടുന്നു. നല്ല പഴുത്ത തക്കാളിയും വിവിധ തരത്തിലുള്ള മസാലകളും ചേർത്ത് വളരെ എളുപ്പത്തിൽ തയാറാക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഇനി വീട്ടിൽ ടൊമാറ്റോ റൈസ് തയാറാക്കുമ്പോൾ ഈ ടിപ്സ് കൂടി പരീക്ഷിച്ചു നോക്കൂ. രുചി വർദ്ധിപ്പിക്കാം. 

അരി വേവിക്കുന്നതിൽ വേണം അല്പം കരുതൽ

ടൊമാറ്റോ റൈസ് തയാറാക്കുമ്പോൾ അരി നന്നായി വേവിക്കാൻ ശ്രദ്ധിക്കണം. അരി കൃത്യമായി വെന്തില്ലെങ്കിൽ വിഭവത്തിന്റെ രുചിയെ തന്നെ അത് ബാധിക്കാനിടയുണ്ട്. ആവശ്യത്തിന് സമയമെടുത്ത് അരി നന്നായി വേവിക്കാം. മറ്റൊരു കാര്യം അരികൾ തമ്മിൽ ഒട്ടിപിടിക്കാതെയും കുഴഞ്ഞു പോകാതെയും നോക്കണം എന്നതു കൂടിയാണ്. ബസ്മതി റൈസോ ജീരകശാല പോലുള്ള ചെറിയ അരിയോ ടൊമാറ്റോ റൈസ് തയാറാക്കാൻ എടുക്കുന്നതാണ് ഉത്തമം.

പഴുത്ത തക്കാളി എടുക്കാം 

ടൊമാറ്റോ റൈസിന്റെ രുചി വർധിപ്പിക്കാൻ പഴുത്ത തക്കാളി തന്നെ വേണം. പച്ച തക്കാളി ഉപയോഗിച്ചാൽ ഗന്ധവും രുചിയും കുറയാനിടയുണ്ട്. മാത്രമല്ല, തക്കാളി ഫ്രഷ് ആയിരിക്കുകയും വേണം. 

തക്കാളിയാണ് പ്രധാനിയെങ്കിലും വേണം വേറെയും ചേരുവകൾ 

ടൊമാറ്റോ റൈസിലെ പ്രധാന താരം തക്കാളിയാണെങ്കിലും ഒഴിവാക്കാൻ കഴിയാത്ത ചില ചേരുവകൾ കൂടിയുണ്ട്. വെളുത്തുള്ളി, സവാള, എരിവിനാവശ്യമുള്ള മുളക് തുടങ്ങി രുചി വർധിപ്പിക്കാൻ  ആവശ്യമുള്ള ചേരുവകളെല്ലാം തന്നെ ഇതിനൊപ്പം ചേർക്കാവുന്നതാണ്. 

തീയിലും വേണം ശ്രദ്ധ 

ഒരിക്കലും റൈസ് പാകം ചെയ്യുമ്പോൾ തീ കൂട്ടി വെയ്ക്കരുത്. ചെറിയ തീയിലോ അതല്ലെങ്കിൽ മീഡിയം തീയിലോ മാത്രം വച്ചാൽ മതിയാകും. ചെറുതീയിൽ പാകം ചെയ്യുമ്പോൾ റൈസ് കൂടുതൽ വെന്തുപോകുകയില്ലെന്നു മാത്രമല്ല, ശരിയായ ഘടനയും രുചിയും കൈവരുകയും ചെയ്യും. 

മറക്കരുത് ഗാർണിഷ് ചെയ്യാൻ 

ടൊമാറ്റോ റൈസ് തയാറാക്കി കഴിഞ്ഞാൽ ഗാർണിഷ് ചെയ്യാൻ മറക്കരുത്. മല്ലിയില ചേർത്ത് അലങ്കരിക്കാം. ഇത് വിഭവത്തിനു ഏറെ പുതുമയുള്ള ഗന്ധം സമ്മാനിക്കാം. അല്പം ചെറുനാരങ്ങ നീരും വറുത്തെടുത്ത സവാളയും കൂടി ചേർത്താൽ ടൊമാറ്റോ റൈസ് വേറെ ലെവൽ ആകുമെന്ന കാര്യത്തിൽ സംശയം വേണ്ട.

English Summary:

Tomato Rice Cooking Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com