തടി പെട്ടെന്ന് കുറയ്ക്കാൻ രാവിലെ ഇത് കഴിച്ചോളൂ, സ്പെഷലാണ്
Mail This Article
ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമല്ല, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് എല്ലാവര്‍ക്കും വളരെ പ്രധാനമാണ്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന ഒരു ചെറുപയര്‍-അവില്‍-ബജ്ര ഉപ്പുമാവ് പരീക്ഷിച്ചാലോ? ഒരു സെര്‍വിംഗില്‍ വെറും 260 കലോറി മാത്രമുള്ള ഈ ഉപ്പുമാവില്‍ 11 ഗ്രാം പ്രോട്ടീനുമുണ്ട്.
വേണ്ട സാധനങ്ങള്‍
- ചെറുപയര്‍ - 1 കപ്പ്
- അവില്‍ - 1 കപ്പ്
- ബജ്ര മാവ് - 1 കപ്പ്
ഉണ്ടാക്കുന്ന വിധം
- ചെറുപയര്‍, അവില്‍ എന്നിവ വെവ്വേറെ വറുക്കുക
- തണുത്ത ശേഷം ഇവ തരിതരിയായി പൊടിച്ചെടുക്കുക
- ഇതിലേക്ക് ബജ്ര മാവ് കൂടി ചേര്‍ത്ത് നന്നായി ഇളക്കുക
- ഈ മാവ് ഒരു എയര്‍ടൈറ്റ് കണ്ടെയ്നറില്‍ ആക്കി സൂക്ഷിക്കാം.
- ഉപ്പുമാവ് ഉണ്ടാക്കാന്‍ ആദ്യം ചീനച്ചട്ടി അടുപ്പത്ത് വച്ച്, എണ്ണ ഒഴിക്കുക. ഇതില്‍ കുറച്ചു ജീരകം/അയമോദകം ചേര്‍ക്കുക.
- ശേഷം ആവശ്യത്തിന് മാവ് ചേര്‍ത്ത് ഇളക്കുക. ആവശ്യത്തിന് ചെറുചൂടുവെള്ളം ഒഴിച്ച് ഇളക്കുക. കട്ട കെട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം.
- ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ആവശ്യത്തിന് ചേര്‍ത്ത് ഇളക്കുക. എരിവു വേണ്ടെങ്കില്‍ മുളകുപൊടി കുറയ്ക്കാം.
- നന്നായി വെന്തു കഴിഞ്ഞാല്‍ മുകളില്‍ മല്ലിയില വിതറി ചൂടോടെ കഴിക്കാം.
ബജ്രയുടെ ഗുണങ്ങള്‍
ഇന്ത്യയിൽ ബജ്റ എന്നറിയപ്പെടുന്ന പേൾ മില്ലറ്റ്, പ്രോട്ടീൻ, ഫൈബർ, ഫോസ്ഫറസ്, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്. കൂടാതെ അവശ്യ അമിനോ ആസിഡുകളും വിറ്റാമിനുകളും ഇതില്‍ ധാരാളമുണ്ട്. ഉയർന്ന അളവില്‍ നാരുകൾ ഉള്ളതിനാൽ, മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ഇത് സാവധാനത്തിൽ ദഹിക്കുകയും ഗ്ലൂക്കോസ് മന്ദഗതിയിൽ പുറത്തുവിടുകയും ചെയ്യുന്നു. അതിനാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ ഇതിനു കഴിയും കൂടാതെ, വിശപ്പ് നിയന്ത്രിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാനും പറ്റും. ഇതില്‍ അടങ്ങിയ ഫൈറ്റിക് ആസിഡ് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് സ്ഥിരപ്പെടുത്തുന്നു. കൂടാതെ, ബജ്റ പതിവായി കഴിക്കുന്നത് ആർത്തവവിരാമത്തിന് മുന്‍പ്, സ്ത്രീകളെ സ്തനാർബുദത്തിൽ നിന്ന് സംരക്ഷിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.