ADVERTISEMENT

മസാലകൂട്ടിൽ വെന്ത് പാകമായ ബിരിയാണിയുടെ ദം പൊട്ടിക്കുമ്പോൾ പരക്കുന്ന സുഗന്ധം ഏതൊരു ഭക്ഷണപ്രേമിയുടെയും വായിൽ വെള്ളം നിറയ്ക്കും. ബിരിയാണി രുചി നമ്മുടെ നാവിൽ കയറിപറ്റിയിട്ടു തന്നെ കാലമേറെയായി. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ മാത്രമല്ല, ഇന്ത്യയിൽ എവിടെ എത്തിയാലും പല ഗന്ധത്തിലും രുചിയിലുമുള്ള ബിരിയാണികൾ ആസ്വദിക്കാവുന്നതാണ്.

biryani-mattanchery

ചിക്കനോ ബീഫോ എന്തുമാകാട്ടെ ബിരിയാണി പ്രേമികളുടെ മനസുനിറയ്ക്കുന്ന വെറൈറ്റി ബിരിയാണികളുമുണ്ട്. പല നാട്ടിലും പല രുചിയിലാണ് ബിരിയാണി തയാറാക്കുന്നത്. ഇത്തവണ ഒരു സ്പെഷൽ മട്ടാഞ്ചേരി സ്റ്റൈൽ ബീഫ് ബിരിയാണി ഉണ്ടാക്കിയാലോ? സംഗതി സിംപിളാണ്. എന്താണ് ഈ ബിരിയാണിക്ക് പ്രത്യേകത എന്നായിരിക്കും ചിന്തിക്കുന്നത്. സിംപിൾ പാചകക്കൂട്ട് അറിഞ്ഞിരിക്കാം.

ചേരുവകൾ

ബസ്മതി അരി : 7 1/2 കിലോ

കറുവപ്പട്ട: 10 ഗ്രാം

ഗ്രാമ്പൂ: 10 ഗ്രാം

തക്കോലം: 10 ഗ്രാം

കുരുമുളക്: 50 ഗ്രാം

മസാലയ്ക്ക്

ഉള്ളി അരിഞ്ഞത്: 4 കിലോ

ബീഫ് ക്യൂബ്സ് : 10 കി.ഗ്രാം 960 ഗ്രാം

തക്കാളി അരിഞ്ഞത്: 800 ഗ്രാം

തൈര് : 500 മില്ലി

ഉപ്പ്: 150 ഗ്രാം

പുതിനയില: 10 ഗ്രാം

മല്ലിയില: 30 ഗ്രാം

വെളുത്തുള്ളി പേസ്റ്റ്: 150 ഗ്രാം

ഇഞ്ചി പേസ്റ്റ് : 250 ഗ്രാം

പച്ചമുളക് ചതച്ചത് : 300 ഗ്രാം

വെള്ളം: 2 ലിറ്റർ

തയാറാക്കിയ ബിരിയാണി മസാല പൊടി: 210 ഗ്രാം

വെളിച്ചെണ്ണ : 150 മില്ലി

പൈനാപ്പിൾ അരിഞ്ഞത്: 20 ഗ്രാം

ചിക്കൻ മസാല: 75 ഗ്രാം

വെള്ളം: 2 ലിറ്റർ

നെയ്യ് : 800 മില്ലി

സൺ‍ഫ്ലവർ ഓയിൽ: 1,250 മില്ലി

റോസ് വാട്ടർ : 100 മില്ലി

ബിരിയാണി മസാലയ്ക്കുള്ള ചേരുവകൾ

ഏലയ്ക്ക: 15 ഗ്രാം

കറുവപ്പട്ട: 15 ഗ്രാം

ഗ്രാമ്പൂ : 15 ഗ്രാം

തക്കോലം : 15 ഗ്രാം

പെരുംജീരകം: 100 ഗ്രാം

കുരുമുളക് : 50 ഗ്രാം

എല്ലാ മസാലകളും വറുത്ത് നന്നായി പൊടിച്ചെടുക്കാം.

തയാറാക്കുന്ന വിധം

ബസ്മതി അരി കഴുകി കുറഞ്ഞത് 2 മണിക്കൂർ കുതിർക്കുക. ഒരു ബിരിയാണി പാനിൽ ആവശ്യത്തിനുള്ള വെളിച്ചെണ്ണ ചേർക്കാം. നന്നായി ചൂടായി വരുമ്പോൾ കനംകുറച്ച് അരിഞ്ഞ സവാള ചേർത്ത് വഴറ്റാം. ഉപ്പും ചേർക്കണം, അതിലേക്ക് ചതച്ച ഇ‍ഞ്ചിയും പച്ചമുളകും ചേർത്ത് പച്ചമണം മാറുന്നിടം വരെ വഴറ്റണം. ശേഷം അരിഞ്ഞ തക്കാളിയും ചേർത്ത് വഴറ്റാം. എല്ലാം നന്നായി വഴന്ന് വരുമ്പോൾ ബിരിയാണി കട്ട് ബീഫ് കഷണങ്ങൾ ചേർത്ത് നന്നായി യോജിപ്പിക്കാം. അതിലേക്ക് സ്പെഷലായി ചിക്കൻ മസാല ചേർക്കാം. ശേഷം 20 മിനിറ്റ് ചെറിയ തീയിൽ അടച്ച് വച്ച് വേവിക്കാം. വെള്ളം ചേർക്കേണ്ട ആവശ്യമില്ല.  ഈ സമയം സ്പെഷൽ മസാലക്കൂട്ട് പൊടിച്ചെടുക്കണം. 

biryani123

മറ്റൊരു അടുപ്പിൽ വെള്ളം നന്നായി തിളപ്പിച്ച് ആവശ്യത്തിനുള്ള ഉപ്പു കറുവപ്പട്ടയും ഏലക്കായയും ഗ്രാമ്പൂവും കുരുമുളകും പെരുംജീരകവും ചേർത്ത് കൊടുക്കാം. ഒപ്പം കുതിർത്ത ബസ്മതി അരിയും ചേർത്ത് അടച്ച്‍‍‍വച്ച് വേവിക്കാം. ബീഫ് പാകമാകുമ്പോൾ അതിലേക്ക് പൊടിച്ച് വച്ച മസാലയും തൈരും ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം മല്ലിയിലയും പുതിനയിലയും ചെറുതായി അരിഞ്ഞ പൈനാപ്പിളും ചേർക്കാം. അതിലേക്ക് പകുതി വെന്ത ബിരിയാണി റൈസും ചേർക്കാം. മുകളിലായി നെയ്യിൽ വറുത്തു കോരാത്ത കശുവണ്ടിയും മുന്തിരിയും പൈനാപ്പിളും ഫ്രൈ‍ഡ് ഒണിയനും ആവശ്യത്തിനുള്ള നെയ്യും പുതിനയിലയും മല്ലിയിലയും റോസ് വാട്ടറും ചേർത്ത് ചെറിയ തീയിൽ ഇരുപതു മിനിറ്റ് നേരം അടച്ചുവച്ച് വേവിക്കാം. സിംപിളായി സ്പെഷൽ മട്ടാഞ്ചേരി ബീഫ് ബിരിയാണി തയാർ. അടിപൊളി സ്പെഷൽ സാലഡിനും ഈന്തപ്പഴം അച്ചാറിനുമൊപ്പം ചൂടോടെ ആ സ്പെഷൽ ബിരിയാണി കഴിക്കാം. 

English Summary:

Mattancheri Beef Biryani Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com