ADVERTISEMENT

ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അല്‍പ്പം മധുരം കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. ഗുലാബ് ജാമുന്‍, ഐസ്ക്രീം, പുഡ്ഡിങ് തുടങ്ങി പലതും ഇങ്ങനെ കഴിക്കാറുണ്ട്. ഇങ്ങനെ ഒരു ഡിസര്‍ട്ട് വീട്ടില്‍ ഉണ്ടാക്കിയാലോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന തേങ്ങാഹല്‍വ ഉണ്ടാക്കാന്‍ അധിക സമയം ആവശ്യമില്ല. മിക്കവാറും എല്ലാവരുടെയും വീട്ടില്‍ ഉണ്ടാകുന്ന ചേരുവകള്‍ മാത്രമേ ഇതിനാവശ്യമുള്ളൂ.

വേണ്ട സാധനങ്ങള്‍

തേങ്ങാപ്പാല്‍ - 1 കപ്പ്‌

കോണ്‍ഫ്ലോര്‍ - 2 സ്പൂണ്‍

വെള്ളം - കാല്‍ കപ്പ്‌

പഞ്ചസാര - 1 കപ്പ്‌ 

നെയ്യ് - 2 സ്പൂണ്‍

അണ്ടിപ്പരിപ്പ് - 10 എണ്ണം 

ഉണ്ടാക്കുന്ന വിധം

- ഒരു മുറി തേങ്ങയും രണ്ടുമൂന്നു ഏലക്കായും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് തേങ്ങാപ്പാല്‍ എടുക്കുക

- കോണ്‍ഫ്ലോറില്‍ വെള്ളം ചേര്‍ത്ത് നന്നായി കലക്കിയെടുക്കുക 

- കോണ്‍ഫ്ലോര്‍ മിക്സും തേങ്ങാപ്പാലും ചേര്‍ത്ത് ഇളക്കുക.

- ഒരു പാന്‍ അടുപ്പത്ത് വെച്ച് അതിലേക്ക് നെയ്യ് ഒഴിക്കുക. 

ഇതിലേക്ക് അണ്ടിപ്പരിപ്പ് ഇടുക. ശേഷം തേങ്ങാപ്പാല്‍-കോണ്‍ഫ്ലോര്‍ മിശ്രിതം ഇതിലേക്ക് ഒഴിക്കുക. കൈവിടാതെ ഇളക്കുക.

- കുറുകി വരുമ്പോള്‍ ഇതിലേക്ക് പഞ്ചസാര ഇടുക. നന്നായി ഇളക്കുക.

- ഇതിലേക്ക് ഒരു സ്പൂണ്‍ നെയ്യ് കൂടി ചേര്‍ക്കുക. 

- നന്നായി ഇളക്കുക. പാത്രത്തില്‍ നിന്നും വിട്ടു വരുന്ന സമയത്ത് ഇറക്കി മാറ്റി വയ്ക്കുക. തേങ്ങാ ഹല്‍വ റെഡി!

English Summary:

Easy and Quick Coconut Halwa: A Perfect Dessert for Any Occasion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com