വെജിറ്റേറിയൻ പ്രേമികള്‍ക്ക് മാത്രമല്ല, ഈ വിഭവം മിക്കവർക്കും ഇഷ്ടമാണ്
Mail This Article
കൂണ്‍ മിക്കവർക്കും ഇഷ്ടമുള്ള വിഭവമാണ്. പ്രത്യേകിച്ച് വെജിറ്റേിയൻ പ്രേമികള്‍ക്ക്. മഷ്റൂം കൊണ്ട് പഫ്സ് തുടങ്ങി ബിരിയാണി വരെ തയാറാക്കാറുണ്ട്. ഇപ്പോഴിതാ അടിപൊളി മഷ്റൂം മസാലയുടെ രുചികൂട്ടാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ചപ്പാത്തിയ്ക്കും ഇത് സൂപ്പറാണ്. എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം.
ചേരുവകൾ
മഷ്‌റൂം :400ഗ്രാം
തക്കാളി :2
സവാള :2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :1ടീസ്പൂൺ
ഗ്രാമ്പൂ, ഏലക്കാ യ :2
പട്ട, ബെയ് ലീഫ് :1
മഞ്ഞൾപൊടി :1ടീസ്പൂൺ
മുളക് പൊടി :1ടേബിൾ സ്പൂൺ
മല്ലിപൊടി :1ടേബിൾ സ്പൂൺ
ഗരം മസാല :1ടീസ്പൂൺ
ഉപ്പ്
കസൂരി മേത്തി :1ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മസാല ഇട്ട് പച്ചമണം മാറുമ്പോൾ സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കുക.
വഴന്നു വരുമ്പോൾ പൊടികൾ ചേർക്കുക. തക്കാളി അരച്ചത് ചേർത്ത് നന്നായി വഴന്നു വന്നാൽ മഷ്‌റൂം, ആവശ്യത്തിന് ഉപ്പ് ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക. അവസാനം കസൂരി മേത്തി ഇട്ട് വാങ്ങുക. മഷ്‌റൂം മസാല തയാർ.