ADVERTISEMENT

അപ്പം ഇഷ്ടമല്ലാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. നല്ല പൂപോലെയുള്ള പാലപ്പത്തില്‍ ചിക്കന്‍ സ്റ്റ്യൂവോ തേങ്ങാപ്പാലോ ഒക്കെ ഒഴിച്ച് ഒരു പിടിയങ്ങു പിടിക്കണം! 

ഷുഗറും കൊളസ്ട്രോളും ഒക്കെ കാരണം, അരിഭക്ഷണം കുറയ്ക്കാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ടോ? പാലപ്പക്കൊതിയന്‍മാര്‍ക്ക് പരീക്ഷിക്കാവുന്ന വേറൊരു അപ്പമുണ്ട്, അതാണ്‌ റാഗി അപ്പം. ഇരുമ്പും വൈറ്റമിന്‍സുമെല്ലാം ധാരാളം അടങ്ങിയിരിക്കുന്ന റാഗി ഗ്ലൂട്ടന്‍ ഫ്രീ ഡയറ്റ് പരീക്ഷിക്കുന്നവര്‍ക്കും നല്ലൊരു ഓപ്ഷനാണ്. ഇത് എങ്ങനെയാണു തയാറാക്കുന്നതെന്ന് നോക്കാം.

ചേരുവകൾ

റാഗിപ്പൊടി(പുട്ടുപൊടി അല്ല) - രണ്ടു കപ്പ്‌
വെള്ളം - രണ്ടു കപ്പ്‌
തേങ്ങ ചിരവിയത് - ഒരു കപ്പ്‌
യീസ്റ്റ് - അര ടീസ്പൂണ്‍
പഞ്ചസാര - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം

- ഒരു ബൌളില്‍ രണ്ടു കപ്പ്‌ റാഗിപ്പൊടി എടുക്കുക 

- ഇതിലേക്ക് രണ്ടു കപ്പ്‌ വെള്ളം ഒഴിച്ച് നന്നായി ഇളക്കുക 

- ഇതില്‍ പകുതി മാവ് ഒരു ബ്ലെന്‍ഡര്‍ ജാറിലേക്ക് മാറ്റുക. അതിലേക്ക് ഒരു കപ്പ്‌ തേങ്ങ ചിരവിയത്, അര ടീസ്പൂണ്‍ യീസ്റ്റ്, ഒരു ടീസ്പൂണ്‍ പഞ്ചസാര എന്നിവ ചേര്‍ക്കുക. നന്നായി അടിച്ചെടുക്കുക.

- അടിച്ചെടുത്ത മാവ്, നേരത്തെ ബാക്കിയുണ്ടായിരുന്ന മാവിലേക്ക് ചേര്‍ത്ത എല്ലാം കൂടെ ഒരുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഉപ്പ് കൂടി ചേര്‍ക്കുക. 

- ഈ മാവ് രണ്ടു മണിക്കൂര്‍ നേരത്തേയ്ക്ക് പുളിക്കാന്‍ വയ്ക്കുക

- ശേഷം, സാധാരണ അപ്പച്ചട്ടിയില്‍ ഇട്ടു ചുഴറ്റി വേവിച്ചെടുക്കുക. രുചികരമായ ഈ അപ്പം, മുട്ടക്കറി, സ്റ്റ്യൂ മുതലായവക്കൊപ്പം കഴിക്കാവുന്നതാണ്.

English Summary:

Healthy Ragi Appam Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com