ADVERTISEMENT

ചിക്കന്‍ കറി വച്ച് കഴിക്കുന്നതാണോ അതോ ഫ്രൈ ചെയ്ത് കഴിക്കുന്നതാണോ ഇഷ്ടം എന്ന് ചോദിച്ചാല്‍, ഫ്രൈ എന്നായിരിക്കും മിക്കവരുടെയും ഉത്തരം. എന്നാല്‍ ഇങ്ങനെ കഴിക്കുന്നത് ആരോഗ്യകരമല്ല. അപ്പോള്‍ എണ്ണയില്‍ മുക്കിപ്പൊരിക്കാതെ രുചികരമായ ചിക്കന്‍ മസാല തയാറാക്കാം.

ചേരുവകൾ

ചിക്കന്‍ - അര കിലോ
മസാല
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍ 
മുളകുപൊടി - ഒന്നര ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളകുപൊടി - അര ടേബിള്‍സ്പൂണ്‍ 
ഗരം മസാല - കാല്‍ ടീസ്പൂണ്‍ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍സ്പൂണ്‍ 
തൈര് - മുക്കാല്‍ ടേബിള്‍സ്പൂണ്‍ 
ഉപ്പ് - ആവശ്യത്തിന്
രണ്ടാമത്തെ ചേരുവകള്‍
തേങ്ങ
പെരുംജീരകം
ഉള്ളി

ഇവ ആവശ്യാനുസരണം.

- ചിക്കന്‍ കഴുകി വൃത്തിയാക്കി, മസാല പിടിക്കാന്‍ നന്നായി വരഞ്ഞു കൊടുക്കുക 

- മസാലയ്ക്ക് വേണ്ട ചേരുവകള്‍ എല്ലാം കൂടി മിക്സ് ചെയ്ത് ചിക്കന് മുകളില്‍ പുരട്ടി വയ്ക്കുക. കുറച്ചു നേരം മാറ്റി വയ്ക്കുക

- ഇഡ്ഡലിത്തട്ടില്‍  എണ്ണ പുരട്ടിയ ശേഷം, ഈ ചിക്കന്‍ പീസുകള്‍ അതിലേക്ക് വയ്ക്കുക. മുകളില്‍ കവിവേപ്പില, അരിഞ്ഞ പച്ചമുളക് എന്നിവ വിളമ്പുക. 25 മിനിറ്റ് ആവി കയറ്റി വേവിക്കുക.

- തേങ്ങ, പെരുംജീരകം, ഉള്ളി എന്നിവ മിക്സിയുടെ ജാറില്‍ ഇട്ടു ഒതുക്കി എടുക്കുക. ഒരു പാനില്‍ അല്‍പ്പം എണ്ണ ഒഴിച്ച ശേഷം ഈ മിക്സ് അതിലേക്ക് ഇട്ട് ഒന്ന് ഇളക്കുക. കുറച്ചു കറിവേപ്പില, ഉപ്പ് എന്നിവ കൂടി ചേര്‍ക്കുക. 

- നേരത്തെ ഇഡ്ഡലിത്തട്ടില്‍ വേവിച്ച ചിക്കനില്‍ നിന്നും ഇറങ്ങി വന്ന വെള്ളം ഇതിലേക്ക് ഒഴിച്ച് ഇളക്കുക. ഇതിനു മുകളിലേക്ക് നേരത്തെ വേവിച്ച ചിക്കന്‍ കൂടി വച്ച് ഇളക്കുക. എണ്ണയില്‍ പൊരിക്കാത്ത രുചികരമായ ചിക്കന്‍ റെഡി!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com