ADVERTISEMENT

സദ്യയിലെ പ്രധാനിയാണ് ഓലൻ. സാധാരണയായി നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും ഓലൻ വയ്ക്കാറുണ്ട്. ഓലന് ഉപ്പ് ചേർക്കാറില്ല. സദ്യ കഴിക്കുമ്പോൾ മറ്റു കറികളുടെ രുചി നാവിൽ നിന്ന് മാറാതിരിക്കുവാനാണ് ഉപ്പില്ലാതെ ഓലൻ കഴിക്കുന്നത്. കുമ്പളങ്ങയും വൻപയറുമാണ് ചേരുവ.  എങ്ങനെ എളുപ്പത്തിൽ തയാറാക്കുമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

1. കുമ്പളങ്ങ കനം കുറഞ്ഞു നുറുക്കിയത് - 1 കപ്പ്
2. പയർ - 1/2 കപ്പ് 
3. പച്ച മുളക് - 4 എണ്ണം
4. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
5. കറിവേപ്പില
6. രണ്ടാം പാൽ - 1 കപ്പ്⁠
7. ഒന്നാം പാൽ - 1/2കപ്പ് 
തയാറാക്കുന്ന വിധം 

പയർ കുറച്ചു വെള്ളം ഒഴിച്ച് വേവിച്ചു വയ്ക്കുക. ഇതിലേക്ക് കുമ്പളങ്ങയും രണ്ടാം പാലും മുളകും ചേർത്ത് വേവിക്കുക. 

അതിലേക്ക് കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ഒന്നാം പാലും ചേർത്തിളക്കി തീ അണയ്ക്കുക. ‎

English Summary:

Kerala Olan Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com