ADVERTISEMENT

നവരാത്രി ആഘോഷങ്ങൾക്ക് മാറ്റ്കൂട്ടുന്നത് രുചികരമായ വിഭവങ്ങളും കൂടിച്ചേരുമ്പോഴാണ്. പല നാട്ടിലും ആഘോഷങ്ങൾ പലരീതിയിലാണ് നവരാത്രി ആഘോഷം െപാടിപൊടിക്കുന്നത്. നവരാത്രി നാളുകളിൽ പാലക്കാട്‌ അഗ്രഹാരങ്ങളിൽ ബൊമ്മക്കൊലുവിനു പ്രസാദമായി ഉണ്ടാക്കുന്ന ഒരു പലഹാരമാണ് പൊള്ളവട. അത് എങ്ങനെ തയാറാക്കുമെന്ന് നോക്കാം. 

ചേരുവകൾ

കടലപരിപ്പ്                1 കപ്പ്‌
തുവര പരിപ്പ്             1 കപ്പ്‌
തേങ്ങ ചിരകിയത്      4 കപ്പ്‌
അരിപ്പൊടി               8 കപ്പ്‌
കായം                     1 ടീസ്പൂൺ
മുളകുപൊടി             4 ടീസ്പൂൺ
കറിവേപ്പില               ഒരു ടീസ്പൂൺ
ഉപ്പ്                         ആവശ്യത്തിന്
എണ്ണ                       1/2 കപ്പ്‌

തയാറാക്കുന്ന വിധം

തുവരപരിപ്പും കടലപരിപ്പും രണ്ടു മണിക്കൂർ കുതിർക്കുക. രണ്ട് മണിക്കൂറിനു ശേഷം പരിപ്പുകളും ഉപ്പും തേങ്ങയും ചേർത്തു നന്നായി അധികം വെള്ളമില്ലാതെ അരച്ചെടുക്കുക. ഒരു പാത്രത്തിലേക്കു മാറ്റിയ ശേഷം അരിപ്പൊടിയും കായവും മുളകുപൊടിയും ചേർത്തു നല്ല കട്ടിയിൽ വെള്ളം തളിച്ച് കുഴച്ചെടുക്കുക. ഒരു വിധം നന്നായി കുഴഞ്ഞു വരുമ്പോൾ അതിലേക്കു 1/2 കപ്പ്‌ എണ്ണ ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. മാവ് നല്ല സ്മൂത്തായി കുഴച്ചെടുക്കണം. വെള്ളം ഒട്ടും കൂടരുത്. ചെറിയ ചെറിയ പൂരിക്കുള്ള പാകത്തിൽ ഉരുളകളാക്കുക. ഒരു പ്ലാസ്റ്റിക് കവറിൽ അല്ലെങ്കിൽ വാഴയിലയിൽ എണ്ണ പുരട്ടുക. അതിലേക്കു ഈ ഉരുള വച്ചു കൊടുത്തു അടി പരന്ന ചെറിയ പാത്രം കൊണ്ടു അമർത്തുക. പൂരി കനം കൂടാനോ കുറയാനോ പാടില്ല. എണ്ണ നന്നായി ചൂടായി വരുമ്പോൾ വറുത്തെടുക്കാം.

English Summary:

Polavada Recipe Navratri Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com