ക്രിസ്മസ് ഒരുക്കങ്ങൾക്ക് തുടക്കമായി; മാസ്ക്കറ്റ് ഹോട്ടലിൽ കേക്ക് മിക്സിങ്ങ്
Mail This Article
ക്രിസ്മസ് ആഘോഷത്തിന് മാറ്റ് കൂട്ടുവാനായി കേക്ക് മിക്സിങ് നടത്തി തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിൽ. ഒക്ടോബർ 26 ന് വൈകുന്നേരം 3ന് കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ ശ്രീമതി ശിഖാ സുരേന്ദ്രൻ ഐഎഎസിന്റെ സാന്നിധ്യത്തിൽ, െക.ടി.ഡി.സി ചെയർമാൻ ശ്രീ പി.കെ ശശി കേക്ക് മിക്സിങ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ക്രിസ്മസിന് വളരെ മുൻപ് കാർഷിക വിളവെടുപ്പിന്റെ ആരംഭം കുറിച്ചു കൊണ്ട് 17 –ാം നൂറ്റാണ്ടിൽ ആരംഭിച്ചതാണ് േകക്ക് മിക്സിങ് ചടങ്ങ്. ശ്രദ്ധയോടെ തിരഞ്ഞെടുത്ത ഒൻപതോളം ചേരുവകൾ ഉൾപ്പെടുത്തിയാണ് മാസ്കറ്റ് ഹോട്ടലിൽ ക്രിസ്മസ് കേക്ക് മിശ്രിതം തയാറാക്കുന്നത്.
കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, ഫിഗ്, ബ്ലാക്ക് കറന്റ് തുടങ്ങിയവ കൃത്യമായ അളവിൽ ചേർത്താണ് കേക്ക് മിശ്രിതം തയാറാക്കുന്നത്. ഇങ്ങനെ കലർത്തിവച്ച ഉണക്കപ്പഴങ്ങളുടെ കൂട്ട്, പ്ലം കേക്ക്, പുഡ്ഡിങ് എന്നിവ തയാറാക്കുവാനായി പിന്നീട് ഉപയോഗപ്പെടുത്തുന്നു. കേക്ക് മിശ്രിതത്തിന്റെ കാലപ്പഴക്കം കൂടുന്നത് അനുസരിച്ച് അവ ചേർത്ത് ഉണ്ടാക്കുന്ന കേക്കുകളുടെ രുചിയും കൂടും. മാസ്കറ്റ് ഹോട്ടലിലെ ലോബിയിൽ നിന്ന് രുചിയും ഗുണവുമേറിയ കേക്കുകൾ ഡിസംബർ 20 മുതൽ ലഭിക്കുന്നതാണ്.