ADVERTISEMENT

ശരീരത്തിന് വേണ്ട പോഷകങ്ങളൊക്കെ നൽകി ഹെൽത്തിയായി ഭക്ഷണം കഴിക്കണം. തടി കുറയ്ക്കുന്നവരും ഈ രീതിയിൽ വേണം ഭക്ഷണം കഴിക്കാൻ. മാത്രമല്ല വ്യായാമവും ചെയ്യണം. ജീവിതശൈലി രോഗങ്ങൾ കുറയ്ക്കാനായി ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരണം. ദിവസവും ഒരു നേരമെങ്കിലും ഇങ്ങനെ കഴിക്കൂ, വണ്ണം കുറയും എന്നു മാത്രമല്ല തൈറോയ്ഡ് പിസിഒഡി എന്നിവ മാറുകയും ചെയ്യും..

ഹൈ പ്രോട്ടീൻ റൈസ്

1.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
2.ജീരകം – കാല്‍ ചെറിയ സ്പൂൺ
കടുക് – അര ചെറിയ സ്പൂൺ
3.കടലപ്പരിപ്പ് – ഒരു ചെറിയ സ്പൂൺ
ഉഴുന്നു പരിപ്പ് – ഒരു ചെറിയ സ്പൂൺ
4.നിലക്കടല – മൂന്നു വലിയ സ്പൂൺ
5.കറിവേപ്പില – ഒരു തണ്ട്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
വറ്റൽ മുളക് – രണ്ട്
6.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
7.കുക്കുമ്പർ, ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്
മുരിങ്ങയില – കാൽ കപ്പ്
8.ബസ്മതി അരി, വേവിച്ചത് – ഒന്നരക്കപ്പ്
9.നാരങ്ങനീര് – പാകത്തിന്
ഉപ്പ് – പാകത്തിന്
10.തേങ്ങ ചിരകിയത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ പൊട്ടിക്കുക

∙മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റി നിലക്കടല ചേർത്തു വഴറ്റണം.

∙നിലക്കടയുടെ നിറം മാറുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർ്തതു വഴറ്റണം.

∙മഞ്ഞൾപ്പൊടിയും ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തു മൂടി വച്ചു വേവിക്കണം.

∙മുരിങ്ങയില വാടുമ്പോൾ ചോറു ചേർത്തിളക്കി ഒൻപതാമത്തെ ചേരുവയും ചേർക്കുക.

∙തേങ്ങ ചിരകിയതു ചേർത്തിളക്കി വാങ്ങാം.

English Summary:

Thyroid pcos friendly high protein rice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com