ADVERTISEMENT

കറി വച്ച് കഴിക്കുന്നതിനെക്കാള്‍, വറുത്ത മീനാണ് എല്ലാവര്‍ക്കും പൊതുവേ ഇഷ്ടം. മീന്‍ പാകംചെയ്യാന്‍ കൂടുതല്‍ സൗകര്യവും ഇതുതന്നെയാണ്, പെട്ടെന്ന് പണി കഴിയും! എന്നാല്‍, എണ്ണയില്‍ വറുത്തെടുക്കേണ്ട കാര്യം ആലോചിക്കുമ്പോള്‍ തന്നെ, കൊളസ്ട്രോള്‍, ഫാറ്റി ലിവര്‍ എന്നിങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍ മനസ്സിലേക്ക് വരും. വല്ലപ്പോഴും കഴിക്കുന്നതില്‍ തെറ്റില്ലെങ്കിലും, എന്നും ഇങ്ങനെ എണ്ണയില്‍ ഫ്രൈ ചെയ്ത മീന്‍ കഴിക്കുന്നത് ആരോഗ്യകരമല്ല താനും.

fish-fry
Image credit: aginesh mv/Shutterstock

എന്നാല്‍, ഇനി ഗ്രില്‍ ചെയ്തെടുക്കുന്നതിനെക്കാള്‍ രുചികരമായി മീന്‍ വറുത്തെടുക്കാം, അതും ഒരു തുള്ളി എണ്ണയില്ലാതെ. ഇതൊന്നു പരീക്ഷിച്ചു നോക്കൂ!

ചേരുവകൾ 

കഴുകി വൃത്തിയാക്കിയ മീൻ - 250 ഗ്രാം
 മുളകുപൊടി - 1 ടീസ്പൂൺ
പച്ചമുളക് - 2
ഇഞ്ചി - ചെറിയ കഷ്ണം 
കുരുമുളക് - അര ടീസ്പൂൺ 
വെളുത്തുള്ളി - 5 അല്ലി
ഉപ്പ് - ആവശ്യത്തിന് 
ചെറുനാരങ്ങാ നീര് - 1/2 ടീസ്പൂണ്‍
ചുവന്നുള്ളി - 5
വാട്ടിയ വാഴയില - ആവശ്യത്തിന്
 

തയ്യാറാക്കുന്ന വിധം

- മീന്‍ ഒഴികെ എല്ലാ ചേരുവകളും ചേർത്ത് മിക്സിയിൽ നന്നായി ചതച്ചെടുക്കുക.

-  കഴുകി വൃത്തിയാക്കിയ മീൻ നന്നായി വരഞ്ഞെടുത്ത് ഈ മസാല പേസ്റ്റ് തേച്ചു പിടിപ്പിച്ചു അര മണിക്കൂര്‍ വയ്ക്കുക

- വാട്ടിയ വാഴയിലയിൽ ഇവ ഓരോന്നായി പൊതിഞ്ഞു, നൂലോ വാഴനാരോ ഉപയോഗിച്ച് കെട്ടുക.

- ഒരു പാന്‍ അടുപ്പത്തുവെച്ച് നന്നായി ചൂടാക്കുക. അതിലേക്ക് ഈ മീൻ വച്ചു മൂടിവയ്ക്കുക. 

- ഓരോ വശവും വെന്താൽ മറിച്ചിട്ട് വീണ്ടും മൂടി വച്ച് പൊള്ളിച്ചെടുക്കാം.

ഭാരം കുറയ്ക്കാന്‍ ഡയറ്റ് പിന്തുടരുന്ന ആളുകള്‍ക്ക് മീന്‍ ഇത്തരത്തില്‍ കഴിക്കാം.

English Summary:

Oil Free Fried Fish Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com