ഇങ്ങനെയൊന്ന് കഴിച്ചിട്ടുണ്ടോ? ഇളനീര്‍ കൊണ്ട് ചില്ലി ഫ്രൈ!
Mail This Article
ദാഹം മാറ്റാന്‍ മാത്രമല്ല, കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാക്കാനും ഇളനീര്‍ ഉപയോഗിക്കാം. സാധാരണയായി വേവിച്ച് കഴിക്കാറില്ലെങ്കിലും ഇളനീരിന്‍റെ മാംസളമായ ഭാഗം ഉപയോഗിച്ച് രുചികരമായ വിഭവങ്ങള്‍ തയാറാക്കാന്‍ പറ്റും. ഇളനീര്‍ ഉപയോഗിച്ച് രുചികരമായ ചില്ലി ഫ്രൈ ഉണ്ടാക്കി നോക്കാം.
ചേരുവകൾ
1 കപ്പ് ഇളനീരിന്‍റെ മാംസളമായ ഭാഗം
അരിഞ്ഞത്
1 വലിയ ഉള്ളി ചെറുതായി അരിഞ്ഞത്
1 ക്യാപ്‌സിക്കം അരിഞ്ഞത് (ചുവപ്പ്, പച്ച അല്ലെങ്കിൽ മഞ്ഞ)
1 ഇഞ്ച് കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്
5-6 വെളുത്തുള്ളി അല്ലി ചെറുതായി അരിഞ്ഞത്
1 പച്ചമുളക് അരിഞ്ഞത്
ഉപ്പ് പാകത്തിന്
1/4 ടീസ്പൂൺ കുരുമുളക് പൊടി
1 /2 ടീസ്പൂൺ മഞ്ഞൾപ്പൊടി
1/2 ടീസ്പൂൺ ഗരം മസാല
1/2 നാരങ്ങ നീര്
മല്ലിയില അരിഞ്ഞത്
ഉണ്ടാക്കുന്ന വിധം
- ഒരു പാന്‍ അടുപ്പത്ത് വെച്ച്, എണ്ണയൊഴിച്ച ശേഷം, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക.
- ഇതിലേക്ക് ഉള്ളിയും കാപ്സിക്കവും ചേർത്ത് മീഡിയം തീയിൽ 4-5 മിനിറ്റ് ഫ്രൈ ചെയ്യുക.
- ശേഷം, ഇതിലേക്ക് മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക.
- ഇതിലേക്ക് ഇളനീര്‍ കഷ്ണങ്ങൾ, കുരുമുളക് പൊടി, ഗരം മസാല, മല്ലിയില, നാരങ്ങ നീര് എന്നിവ ചേർക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം തളിക്കുക. നന്നായി ഇളക്കുക
* ഇത് 5 മിനിറ്റ് വേവിക്കുക. ശേഷം ഇറക്കിവച്ച് വിവിധ വിഭവങ്ങള്‍ക്കൊപ്പമോ, അല്ലെങ്കില്‍ തന്നെയോ കഴിക്കാം.