ADVERTISEMENT

ഉച്ചയ്ക്ക് നന്നായി ഭക്ഷണം കഴിക്കാന്‍ വിശാലമായ കറികള്‍ ഒന്നും വേണമെന്നില്ല. രുചികരമായ ഒരു കറി ഉണ്ടെങ്കില്‍ തന്നെ വയറും മനസ്സും നിറയും. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും സ്വാദിഷ്ടവും ചേരുവകള്‍ അധികം വേണ്ടാത്തതുമായ ഒരു തൈര് പച്ചമുളക് കറി തയ്യാറാക്കിയാലോ?  

ചേരുവകള്‍

പച്ചമുളക് - 10
കട്ട തൈര് - അര കപ്പ്‌
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ 
കടുക് - അര ടീസ്പൂണ്‍ 
ഉലുവ - കാല്‍ ടീസ്പൂണ്‍
നല്ല ജീരകം പൊടിച്ചത് - കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി അല്ലി - 5
കറിവേപ്പില 
ഇഞ്ചി - 1 ചെറിയ കഷ്ണം
സവാള - 1

തയാറാക്കുന്ന വിധം

- പച്ചമുളക് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. വാടാത്ത പച്ചമുളക് വേണം തിരഞ്ഞെടുക്കാന്‍. ഇതിനു മുകളില്‍ മീന്‍ വരയുന്നത് പോലെ ചെറുതായി വരഞ്ഞു കൊടുക്കുക. തൈര് മുളകിന്‍റെ ഉള്ളിലേക്ക് നന്നായി കയറുന്നതിന് ആണ് ഇങ്ങനെ ചെയ്യുന്നത്. 

- ശേഷം അതിലേക്ക്  തൈര് ഒഴിക്കുക.

നല്ല പുളിയുള്ള തൈര് വേണം ഈ കറി ഉണ്ടാക്കാൻ എടുക്കേണ്ടത്. ഇനി പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി  5 മിനിറ്റ് മാറ്റി വയ്ക്കുക. 

1555992206
Image credit: muthugpdShutterstock

- ചീനച്ചട്ടി തീയിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. മീഡിയം തീ മതി.

- വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കടുക്, ഉലുവ, നല്ല ജീരകം പൊടിച്ചത്, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി അല്ലി ചതച്ചത്, കറിവേപ്പില, സവാള അരിഞ്ഞത് എന്നിവ എണ്ണയിൽ ഇട്ട് നന്നായി വഴറ്റിയെടുക്കുക. രുചികരമായ തൈര് പച്ചമുളക് കറി റെഡി!

English Summary:

Easy Yogurt Curry Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com