ADVERTISEMENT

കറി എന്നത് ഒരു സിനിമയാണെങ്കില്‍ കറിവേപ്പില എപ്പോഴും കാര്യമായി വലിയ റോളൊന്നും ഉണ്ടെന്ന് തോന്നിക്കാത്ത ഒരു സഹനടനാണ്‌ എന്ന് പറയാം. കറിയില്‍ ഇട്ടാല്‍ രുചി കൂടും, ഇട്ടില്ലെങ്കിലും കറി വയ്ക്കാം. എന്തൊക്കെയായാലും കറി വിളമ്പിയാല്‍ എല്ലാവരും ആദ്യം എടുത്ത് കളയുന്ന ഒന്നാണ് കറിവേപ്പില എന്നതില്‍ തര്‍ക്കമൊന്നും ഉണ്ടാവാന്‍ ഇടയില്ല.

കറിയില്‍ ഇട്ട് എടുത്തു കളയാന്‍ അല്ലാതെ കറിവേപ്പില കൊണ്ട് അടിപൊളി സ്നാക്ക് ഉണ്ടാക്കുന്ന കാര്യം ആര്‍ക്കെങ്കിലും അറിയാമോ? നല്ല ഭംഗിയായി പൊരിച്ചെടുത്ത് നാലുമണി ചായക്കൊപ്പം കറുമുറാ കഴിക്കാന്‍ ഈ കറിവേപ്പില ഫ്രൈ ഉണ്ടാക്കി നോക്കൂ!

വേണ്ട സാധനങ്ങള്‍

കറിവേപ്പില : 1 കപ്പ്

ഇഞ്ചി : ചെറിയ കഷ്ണം

പച്ചമുളക് : 4 എണ്ണം

കടലപ്പൊടി : 3 ടേബിൾസ്പൂൺ

അരിപ്പൊടി : 2 ടേബിൾസ്പൂൺ 

ചുവന്ന മുളകുപൊടി : 1 ടീസ്പൂൺ 

മഞ്ഞൾപ്പൊടി : 1/2 ടീസ്പൂൺ

കായം : ഒരു നുള്ള്

ഉപ്പ് : പാകത്തിന്

വെള്ളം : ആവശ്യത്തിന് 

എണ്ണ : ആവശ്യത്തിന് 

ഉണ്ടാക്കുന്ന വിധം

- നല്ല ഫ്രഷ്‌ കറിവേപ്പില തണ്ടോടെ എടുത്ത് കഴുകി വൃത്തിയാക്കുക. ഇതിലെ ജലാംശം മുഴുവനും കളഞ്ഞ് ഉണക്കുക. 

- ഒരു പാത്രത്തിൽ, ചെറുതായി അരിഞ്ഞ ഇഞ്ചി, മുളക് എന്നിവയും, കടലപ്പൊടി, അരിപ്പൊടി, ചുവന്ന മുളകുപൊടി, മഞ്ഞൾപൊടി, കായം, ഉപ്പ് എന്നിവയും  ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് വെള്ളം അല്‍പ്പാല്‍പ്പമായി ചേര്‍ത്ത് കട്ടിയുള്ള മാവ് ഉണ്ടാക്കുക.

- ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടായാല്‍ കറിവേപ്പില ഓരോ തണ്ടുകളായി മാവില്‍ മുക്കി ഇതിലേക്കിട്ട് വറുത്തെടുക്കാം. 

- ഈ വിഭവം ചൂടുചായക്കൊപ്പമോ അല്ലെങ്കില്‍ ചോറിനൊപ്പമോ കഴിക്കാം.

English Summary:

Crispy Curry Leaf Fry is a delicious and easy-to-make Indian snack. This simple recipe uses readily available ingredients and is perfect for enjoying with evening tea.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com