ADVERTISEMENT

നാരുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, ആന്‍റി ഓക്‌സിഡന്‍റുകൾ തുടങ്ങിയ ഒട്ടേറെ പോഷകങ്ങള്‍ നിറഞ്ഞ ഒന്നാണ് മധുരക്കിഴങ്ങ്. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ മെച്ചപ്പെട്ട ദഹനം, മെച്ചപ്പെട്ട രോഗപ്രതിരോധ പ്രവർത്തനം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, കണ്ണുകളുടെ ആരോഗ്യം, തലച്ചോറിന്‍റെ മെച്ചപ്പെട്ട പ്രവർത്തനം എന്നിങ്ങനെയുള്ള ഗുണങ്ങള്‍ ലഭിക്കും. കൊഴുപ്പും കാലറിയും കുറവായതിനാല്‍, തടി കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ് മധുരക്കിഴങ്ങ്.

പുഴുങ്ങിയും കറിവെച്ചും വിവിധപലഹാരങ്ങളാക്കിയുമെല്ലാം മധുരക്കിഴങ്ങ് നമ്മള്‍ കഴിക്കാറുണ്ട്. നാലുമണിക്ക് ചായക്കൊപ്പം കഴിക്കാന്‍ മധുരക്കിഴങ്ങ് കൊണ്ട് ഒരു അടിപൊളി പലഹാരം ഉണ്ടാക്കിയാലോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗുലാബ് ജാമുന്‍ ഡോനട്ട്സ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

മധുരക്കിഴങ്ങ് - 500 ഗ്രാം
പാൽപ്പൊടി - 1/2 കപ്പ്
നെയ്യ് - 1 ടീസ്പൂൺ
ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ 
വറുക്കാനുള്ള എണ്ണ
പഞ്ചസാര സിറപ്പിന്
പഞ്ചസാര - 2 കപ്പ് 
കുങ്കുമപ്പൂ - 12 ഇഴകൾ
വെള്ളം - 2 കപ്പ്.
ഏലയ്ക്ക- 2
ക്രീം

ഉണ്ടാക്കുന്ന വിധം

- മധുരക്കിഴങ്ങ് പുഴുങ്ങി അത് ഗ്രേറ്റ് ചെയ്ത് എടുക്കുക 

- ഇതിലേക്ക് പാല്‍പ്പൊടി, നെയ്യ്, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് കുഴയ്ക്കുക. പതിനഞ്ചു മിനിറ്റ് മാറ്റി വയ്ക്കുക 

- ശേഷം ഇതു കൈവെച്ച് ഉരുട്ടി ഡോനട്ടിന്‍റെ ആകൃതിയിലാക്കി എടുക്കുക

- അടുപ്പത്ത് എണ്ണ ചൂടാക്കിയ ശേഷം, അതിലേക്ക് ഇട്ട് ഓരോന്നായി പൊരിച്ചെടുക്കുക.

- പഞ്ചസാര വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച് പഞ്ചസാര പാനി ഉണ്ടാക്കുക. ഇതിലേക്ക് കുങ്കുമം ചേര്‍ക്കുക.

- ഫ്രൈ ചെയ്ത ഡോനട്ടുകള്‍ തണുത്ത ശേഷം ഓരോന്നായി ഇതിലേക്ക് ഇടുക. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് പുറത്തേക്ക് എടുത്ത ശേഷം ഇതിനു മുകളില്‍ ക്രീം കൂടി ചേര്‍ത്ത് അലങ്കരിച്ച് വിളമ്പുക.

English Summary:

Sweet-Potato Gula Jamun Donuts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com