പെട്ടെന്ന് മെലിയാൻ ഇതാ സ്പെഷൽ സാലഡ് ഇങ്ങനെ കഴിക്കാം
Mail This Article
വണ്ണം കുറച്ച്, നല്ലവണ്ണം മെലിയണം. പുതുവർഷത്തിൽ മിക്കവരും എടുക്കുന്ന പ്രധാന തീരുമാനങ്ങളിലൊന്നാണ്, എന്നാൽ ആരംഭശൂരത്വം എന്നു പറയുന്നപോലെ കൂടിവന്നാൽ അഞ്ച് ദിവസം അതിൽ കൂടുതലായി ഈ ഡയറ്റ് പ്ലാനുകൾ പലരും മുന്നോട്ട് കൊണ്ടുപോകാറില്ല. വണ്ണം കുറയ്ക്കണമെങ്കിൽ ക്ഷമയും വേണം. ഭക്ഷണം കുറച്ചെന്ന് കരുതി പെട്ടെന്ന് തടി കുറയണമെന്നില്ല. എന്നാൽ ഇത്തവണ സ്പെഷലായി വണ്ണം കുറയ്ക്കാനായി സാലഡ് തയാറാക്കാം. സിംപിളായി രുചിയൂറും സാലഡ് ഇനി ഇങ്ങനെ ഉണ്ടാക്കി കഴിച്ചോളൂ.
നമുക്ക് ഇഷ്ടമുള്ള പച്ചക്കറികളൊക്കെ ചേർക്കാവുന്നതാണ്.ആവശ്യത്തിനുള്ള കട്ട തൈര് എടുക്കാം. അതിലേക്ക് ഗ്രേറ്റ് ചെയ്ത കാരറ്റും, കാബേജും കുക്കുമ്പറും ആപ്പിളും സവാളയും ആവിയിൽ വേവിച്ചെടുത്തത് ചേർക്കാം. ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി ഇളക്കണം. ശേഷം മറ്റൊരു പാനിൽ ഇത്തിരി എണ്ണ ചേർത്ത് കടുകും ഉഴുന്നും കറിവേപ്പിലയും പച്ചമുളകും ചുവന്നമുളകും മൂപ്പിച്ച് ചേർക്കാം. നന്നായി ഇളക്കി വൈകിട്ടത്തെ വിഭവമായി കഴിക്കാം.
ശരീരത്തിന് ഏറെ നല്ലതാണ്. വയറ് നിറഞ്ഞതുപോലെ തോന്നും. വണ്ണം കുറയ്ക്കുന്നവർക്ക് നല്ലൊരു സാലഡ് ആണിത്. നമുക്ക് ഇഷ്ടമുള്ള പച്ചക്കറികൾ ചേർക്കാവുന്നതാണ്.