ADVERTISEMENT

ഇഡ്ഡലിയും ദോശയും പോലെ, പുളിപ്പിച്ച വിഭവങ്ങള്‍ക്ക് വളരെയേറെ പ്രിയമുണ്ട് ദക്ഷിണേന്ത്യയില്‍. ഇക്കൂട്ടത്തില്‍പ്പെട്ട തന്‍റെ പ്രിയവിഭവം, മോര്‍ കലിയെക്കുറിച്ച് പ്രശസ്ത നടി കീര്‍ത്തി സുരേഷ് ഒരു ഇന്‍റര്‍വ്യൂവില്‍ ഈയിടെ പറഞ്ഞിരുന്നു. മോര്‍ കൂഴ് എന്നും ഈ വിഭവം അറിയപ്പെടുന്നു.

ദക്ഷിണേന്ത്യയിലെ തമിഴ് ബ്രാഹ്മണ കുടുംബങ്ങള്‍ക്കിടയില്‍ വളരെയേറെ പ്രചാരത്തിലുള്ള ഒരു വിഭവമാണ് മോര്‍ കലി. ഇത് വെറും 10-15 മിനിറ്റിനുള്ളിൽ തയ്യാറാക്കാം, കൂടാതെ പ്രാതലോ ലഘുഭക്ഷണമോ ആയി ചൂടോടെ കഴിക്കാം. ഒപ്പം കഴിക്കാന്‍ മറ്റൊന്നും തന്നെ ആവശ്യമില്ല. അതേപോലെ തന്നെ വളരെയേറെ ആരോഗ്യകരവുമാണ് ഈ വിഭവം.

ആവശ്യമുള്ള ചേരുവകൾ

കട്ടിയുള്ള തൈര് (പുളിയുള്ളത്)- 1 കപ്പ്
അരിപ്പൊടി - 1/2 കപ്പ്
 

താളിക്കാന്‍
എള്ളെണ്ണ – 8 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് -3/4 ടീസ്പൂൺ
ചുവന്ന മുളക് – 2
കായം – ഒരു നുള്ള്
പച്ചമുളക് -1
കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

- ഒരു പാത്രത്തിൽ അരിപ്പൊടി എടുക്കുക, ആവശ്യത്തിന് ഉപ്പ് ചേർക്കുക. എന്നിട്ട് അരിപ്പൊടിയിൽ അല്‍പ്പാല്‍പ്പമായി തൈര് ചേര്‍ത്ത് കട്ടകളില്ലാതെ ഇളക്കുക. അതിനു ശേഷം, ഇതിലേക്ക് 1 കപ്പ് വെള്ളം കുറച്ചു കുറച്ചായി ചേർത്ത് വീണ്ടും നന്നായി ഇളക്കുക.

- ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, കായം, ചുവന്ന മുളക് എന്നിവ ചേർക്കുക, കടുക് പൊട്ടി വരുമ്പോൾ, പച്ചമുളകും കറിവേപ്പിലയും ചേർക്കുക.

- അതിനുശേഷം 1/4 കപ്പ് വെള്ളം ഈ താളിപ്പിലേക്ക് കുറച്ച് കുറച്ചായി ഒഴിക്കുക. വെള്ളം തിളച്ചുതുടങ്ങുമ്പോൾ തീ ചെറുതാക്കി, നേരത്തെ തയാറാക്കിയ അരിപ്പൊടി+തൈര് മിശ്രിതം ചേർത്ത് തുടർച്ചയായി ഇളക്കുക. 

- തീ ഇടത്തരം ആക്കി നന്നായി വേവിക്കുക. ഉപ്പ് പരിശോധിക്കാം, ആവശ്യമെങ്കിൽ ഈ ഘട്ടത്തിൽ കൂടുതല്‍ ഉപ്പ് ചേർക്കുക.

- വശങ്ങള്‍ വിട്ടുവരാന്‍ തുടങ്ങുമ്പോൾ സ്വിച്ച് ഓഫ് ചെയ്യുക. നിങ്ങളുടെ വിരലുകൾ വെള്ളത്തിൽ മുക്കി മോർ കലിയിൽ തൊടുക, ഇത് കൈയിൽ പറ്റിയാൽ, കുറച്ച് സമയം കൂടി വേവിക്കുക.

- വെന്തു കഴിഞ്ഞാൽ ഒരു പ്ലേറ്റിൽ ഒഴിച്ച് ചൂടോടെ വിളമ്പുക. തണുക്കുമ്പോൾ ഇത് കൂടുതല്‍ കട്ടിയാകും.

English Summary:

Keerthy Suresh Mor Kuzhi Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com