ADVERTISEMENT

ഇന്ത്യയിലെ പല പ്രമുഖ ബാങ്കുകളും 2024 മേയ് 1 മുതൽ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങൾ നടപ്പിലാക്കുന്നു.  മാറുന്ന നിയമങ്ങൾ അറിയുന്നത് നമ്മുടെ സാമ്പത്തിക ആസൂത്രണത്തെ സഹായിക്കും. പ്രധാന ബാങ്കുകൾ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചറിയാം.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് 2024 മേയ് 1 മുതൽ വിവിധ സേവിംഗ്‌സ് അക്കൗണ്ട് ഇടപാടുകൾക്കായി പുതുക്കിയ സേവന നിരക്കുകൾ നടപ്പിലാക്കും. ഈ മാറ്റങ്ങൾ ചെക്ക് ബുക്ക് ഇഷ്യു, IMPS ഇടപാടുകൾ, ക്ലിയറിങ് സേവനങ്ങൾ,  ഡെബിറ്റ് റിട്ടേണുകൾ, തുടങ്ങിയ സേവനങ്ങളെ ബാധിക്കും .ഡെബിറ്റ് കാർഡ് വാർഷിക ഫീസ്  പ്രതിവർഷം 200 രൂപയായിരിക്കും. ഗ്രാമീണ മേഖലയിൽ ഇത് പ്രതിവർഷം 99 രൂപയാണ്. ആദ്യത്തെ 25 ചെക്ക് ലീഫുകൾ എല്ലാ വർഷവും സൗജന്യമായി നൽകും. അതിനുശേഷം ഓരോന്നിനും 4 രൂപ ഈടാക്കും.

പുതുക്കിയ IMPS നിരക്കുകൾ ഇങ്ങനെയായിരിക്കും. 1,000 രൂപ വരെ ഓരോ ഇടപാടിനും 2.50 രൂപ.1,000 മുതൽ 25,000 രൂപ വരെ ഓരോ ഇടപാടിനും 5 രൂപ. 25,000 മുതൽ 5 ലക്ഷം രൂപ വരെ ഓരോ ഇടപാടിനും 15 രൂപ. അക്കൗണ്ട് ക്ലോഷർ ചാർജ് ഈടാക്കില്ല.

യെസ് ബാങ്ക് 

2024 മേയ് 1 മുതൽ പുതുക്കിയ നിരക്കിൽ  സേവിങ്സ് അക്കൗണ്ടുകൾക്കുള്ള ചാർജുകൾ യെസ് ബാങ്ക് ഈടാക്കും. 2024 മേയ് 1 മുതൽ, ഗ്യാസ്, വൈദ്യുതി, മറ്റ് യൂട്ടിലിറ്റി ബില്ലുകൾ എന്നിവ അടയ്ക്കുന്നതിന് യെസ് (YES) ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് കൂടുതൽ ചെലവേറിയതായിരിക്കും. ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിനുള്ളിലെ എല്ലാ യൂട്ടിലിറ്റി ഇടപാടുകൾക്കും 1 ശതമാനം നിരക്ക് ബാധകമാകും. ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിൽ 15,000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ അടയ്ക്കാൻ യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, ജിഎസ്ടിയും 1 ശതമാനം  നികുതിയും ചേർക്കും. എന്നാൽ, യെസ് ബാങ്ക് പ്രൈവറ്റ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകൾക്ക് ഈ അധിക ഫീസ് ഈടാക്കില്ല.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
 

യൂട്ടിലിറ്റി ബില്ലുകൾക്കുള്ള മൊത്തം ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ 20,000 രൂപയിൽ കൂടുതലാണെങ്കിൽ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 1 ശതമാനം കൂടുതൽ തുകയും ജിഎസ്‌ടിയുടെ അധിക ചാർജും ഈടാക്കും. ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിൽ യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾ (ഗ്യാസ്, വൈദ്യുതി, ഇന്റർനെറ്റ് എന്നിവയുൾപ്പെടെ) 20,000 രൂപയോ അതിൽ കുറവോ ആണെങ്കിൽ അധിക നിരക്ക് ഈടാക്കില്ല. എന്നാൽ ഇത് 20,000 രൂപയിൽ കൂടുതലാണെങ്കിൽ ഒരു ശതമാനം സർചാർജിനൊപ്പം നിങ്ങൾക്ക് 18 ശതമാനം ജിഎസ്ടി അധികമായി നൽകേണ്ടിവരും.

FIRST പ്രൈവറ്റ് ക്രെഡിറ്റ് കാർഡ്, LIC ക്ലാസിക് ക്രെഡിറ്റ് കാർഡ്, LIC സെലക്ട് ക്രെഡിറ്റ് കാർഡ് എന്നിവയ്ക്ക് ഈ അധിക നിരക്ക് ബാധകമല്ല.

∙ എച്ച്‌ഡിഎഫ്‌സി ബാങ്ക് 

എച്ച്‌ഡിഎഫ്‌സി ബാങ്ക് മുതിർന്ന പൗരന്മാർക്ക് മാത്രമുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഈ പ്രത്യേക സീനിയർ സിറ്റിസൺ കെയർ എഫ്ഡി മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സീനിയർ സിറ്റിസൻ കെയർ എഫ്ഡി പ്ലാനിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 മേയ് 10 വരെ നീട്ടിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം (Photo: iStock / Stock Photos)
പ്രതീകാത്മക ചിത്രം (Photo: iStock / Stock Photos)

∙ ഓഹരി വിപണി 

മേയ് ഒന്നും, മേയ് ഇരുപതും ഓഹരി വിപണിക്ക് അവധി ആയിരിക്കും. മേയ് ഒന്ന് മഹാരാഷ്ട്ര ദിനവും, മേയ് 20ന് മുംബൈയിൽ അവസാനഘട്ട പോളിങ് നടക്കുന്ന ദിനവുമായതിനാലാണ് ബിഎസ്ഇക്കും എൻഎസ്ഇക്കും അവധി.

English Summary:

Banking and credit card rule changes from May 01st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com