ഒരു വര്‍ഷത്തെ നിക്ഷേപത്തിന് എവിടുന്നു കിട്ടും കൂടുതൽ നേട്ടം?
Mail This Article
കൈയ്യില്‍ പണമുണ്ടെങ്കിലും അത് ശരിയായ രീതിയില്‍ നിക്ഷേപിക്കാന്‍ പലര്‍ക്കും അറിയില്ല. കേട്ട പാതി കേള്‍ക്കാത്ത പാതി എവിടെങ്കിലും കൊണ്ട് പോയി നിക്ഷേപിക്കും. മറ്റൊരു മാർഗത്തെ കുറിച്ച് ചിന്തിക്കുകയോ മറ്റ് സ്ഥാപനങ്ങളുടെ നിരക്ക് പരിശോധിക്കുകയോ ചെയ്യാറില്ല. ഒരു വര്‍ഷത്തേയ്ക്ക് സ്ഥിര നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അധിക നേട്ടം തരുന്ന ബാങ്കുകള്‍ ഏതെന്ന് നോക്കാം
എസ്ബിഐ
ഒരു വര്‍ഷത്തെ നിക്ഷേപത്തിന് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത് 6.8 ശതമാനം പലിശയാണ്. എന്നാല്‍ മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ 7.3 ശതമാനമാണ് പലിശ.
എച്ച്ഡിഎഫ്സി ബാങ്ക്
നിക്ഷേപകര്‍ക്ക് അവരുടെ ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.60 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. അതേസമയം മുതിര്‍ന്ന പൗരന്മാര്‍ക്ക് അതേ കാലയളവിലെ സ്ഥിര നിക്ഷേപങ്ങളില്‍ 7.10 ശതമാനത്തിന് അര്‍ഹതയുണ്ട്.
ഐസിഐസിഐ ബാങ്ക്
സാധാരണ പൗരന്മാര്‍ക്ക് അവരുടെ ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.7 ശതമാനമാണ് ഐസിഐസിഐ ബാങ്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.20 ശതമാനം പലിശയാണ് ലഭിക്കുക.
കൊട്ടക് മഹീന്ദ്ര ബാങ്ക്
നിക്ഷേപകര്‍ക്ക് അവരുടെ ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി)
ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.8 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.3 ശതമാനവും വാഗ്ദാനം ചെയ്യുന്നു.
ബാങ്ക് ഓഫ് ബറോഡ
സാധാരണ പൗരന്മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് യഥാക്രമം 6.85 ശതമാനവും 7.35 ശതമാനവും വാഗ്ദാനം ചെയ്യുന്നു.
ഫെഡറല്‍ ബാങ്ക്
കേരളം ആസ്ഥാനമായുള്ള ഫെഡറല്‍ ബാങ്ക് ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.8 ശതമാനം പലിശയാണ് സാധാരണക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത് മുതിര്‍ന്നപൗരന്മാര്‍ക്ക് 7.3 ശതമാനമാണ്.
ബാങ്ക് ഓഫ് ഇന്ത്യ
6.8 ശതമാനം പലിശയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. ഇത് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.3 ശതമാനമാണ്.
ആക്‌സിസ് ബാങ്ക്
സാധാരണ ഉപഭോക്താക്കള്‍ക്ക് ആക്‌സിസ് ബാങ്ക് 6.7 ശതമാനം പലിശയാണ് നല്‍കുന്നത്. ഇത് മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ 7.2 ശതമാനമാണ്.
സൗത്ത് ഇന്ത്യന്‍ ബാങ്ക്
സൗത്ത് ഇന്ത്യന്‍ ബാങ്കും ആക്‌സിസ് ബാങ്കിനെ പോലെ സാധാരണ ഉപഭോക്താക്കള്‍ക്ക് 6.7 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.2 ശതമാനം പലിശയുമാണ് ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്.
Disclaimer : വിവിധ ബാങ്കുകളിലെ നിക്ഷേപ നിരക്കുകൾ താരതമ്യം ചെയ്ത് അനുയോജ്യമായവ തിരഞ്ഞെടുക്കുക