ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാനാകില്ല!
Mail This Article
പലരും ക്രെഡിറ്റ് കാർഡ് ബില്ലും കുടിശികയും മറ്റും അടയ്ക്കുന്നതിന് പേ ടി എം, ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി മുതൽ അത് അവസാനിപ്പിക്കാനൊരുങ്ങുകയാണ് ചില ബാങ്കുകൾ. സ്റ്റാൻഡേർഡ് ചാർട്ടേഡ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ PhonePe, Google Pay, CRED, Amazon Pay, Paytm എന്നിവയും അതുപോലുള്ള മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് അവരുടെ കാർഡ് ബില്ലുകൾ അടയ്ക്കാൻ കഴിയില്ല. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ഉപഭോക്താക്കളെ ഈ കാര്യം അറിയിച്ചിട്ടുണ്ട്.
സ്റ്റാൻഡേർഡ് ചാർട്ടേഡ് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് അവരുടെ ബിൽ പേയ്‌മെന്റുകൾക്കായി NEFT, ചെക്ക്, DD, പോലുള്ള ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകൾ ഉപയോഗിക്കേണ്ടിവരും. താത്കാലികമായി നൽകിയിരിക്കുന്ന നിർദേശമാണോ അതോ ഇനി മുതൽ ഇങ്ങനെ മാത്രമായിരിക്കുമോ എന്ന് അറിയിപ്പിൽ വ്യക്തമല്ല.