ADVERTISEMENT

ഈ ഉല്‍സവ സീസണിൽ ഐസിഐസിഐ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നേടാനവസരം. ഇ കോമേഴ്സ് പോര്‍ട്ടലുകളിലും ബ്രാന്‍ഡുകളിലുമായാണ് ബാങ്ക് വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്റർനെറ്റ് ബാങ്കിങ്, കണ്‍സ്യൂമര്‍ ഫിനാന്‍സ്, കാര്‍ഡ് രഹിത ഇഎംഐ തുടങ്ങിയവയിലൂടെ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകും. എല്‍ജി, സാംസങ്, സോണി തുടങ്ങിയ ഇലക്ട്രോണിക് ബ്രാന്‍ഡുകളിലും ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങിയ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും 40,000 രൂപ വരെ ഇളവു ലഭിക്കും. മാക്ബുക് എയര്‍, എച്ച്പി, ഡെല്‍, എയ്സര്‍ തുടങ്ങിയവയില്‍ 10,000 രൂപ വരെ ക്യാഷ്ബാക്ക്. ഐഫോണ്‍ 16 വാങ്ങുന്നവര്‍ക്ക് 5000 രൂപ തല്‍സമയം ക്യാഷ്ബാക്ക് ലഭിക്കും. മിന്ത്ര ബിഗ് ഫാഷന്‍ ഫെസ്റ്റിവലില്‍ പ്രത്യേക ഓഫറുകളുമുണ്ട്.  

ക്രെഡിറ്റ് കാര്‍ഡു വഴിയും ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളിലെ ഇഎംഐ വഴിയും ഐഫോണ്‍ 16 വാങ്ങുന്നവര്‍ക്കാണ് ക്യാഷ്ബാക്ക്. ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് തെരഞ്ഞെടുത്ത ഐഫോണുകള്‍ പലിശ രഹിത തവണ വ്യവസ്ഥയില്‍ ലഭിക്കും. വണ്‍പ്ലസ്, ഗൂഗിള്‍ പിക്സല്‍, ഷവോമി, റിയല്‍മി, ഓപോ തുടങ്ങി നിരവധി മൊബൈല്‍ ഫോണുകളിലും ആനുകൂല്യങ്ങളുണ്ട്.  

ടാറ്റാ ക്ലിക്, ഷോപേഴ്സ് സ്റ്റോപ്, അജിയോ തുടങ്ങിയ ഫാഷന്‍ ബ്രാന്‍ഡുകളില്‍ 10 ശതമാനം ഇളവുണ്ട്. മെയ്ക്മൈട്രിപ്, തോമസ് കുക്ക്, യാത്ര, ഈസ്മൈട്രിപ് തുടങ്ങിയവയില്‍  ഇളവുകള്‍ ലഭിക്കും. ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ജിയോ മാര്‍ട്ട് തുടങ്ങിയവയിലൂടെ ഗ്രോസറിക്കും സൊമാറ്റോ, സ്വിഗ്ഗി, ഈസിഡൈനര്‍ തുടങ്ങിയവയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോഴും ഇളവു ലഭിക്കും. സ്റ്റാന്‍ലി, വെയ്ക്ഫിറ്റ്, ഡ്യൂറോഫ്ളെക്സ്, ദി സ്ലീപ് കമ്പനി തുടങ്ങിയവയില്‍ ഫര്‍ണീച്ചറുകള്‍ക്ക് 10 ശതമാനം ഇളവാണു ലഭിക്കുക. 

ഭവന വായ്പ, കാര്‍ വായ്പ, ഇരുചക്ര വാഹന വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയില്‍ പ്രത്യേക ആനുകൂല്യങ്ങളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary:

ICICI Bank partners with Amazon, Flipkart, Myntra & more this festive season! Get up to ₹40,000 off on electronics, fashion, travel, groceries & more. Enjoy exclusive cashback & EMI offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com