ഇനി ആഡംബരമായി പറക്കാം, ഈ കാർഡ് കൈയില്‍ എടുത്തോളു
Mail This Article
അടുത്ത അവധിക്ക് വിദേശ യാത്രയാണോ പ്ലാന്‍ ചെയ്യുന്നത്? ഇപ്പോൾ മുതൽ പ്ലാൻ ചെയ്തു തുടങ്ങാം, എങ്കിൽ ഇത്തവണ ഓഫറോടെ ആഡംബരമായി യാത്രചെയ്താലോ. അതും ഇഷ്ടപെടുന്ന രാജ്യത്തേക്ക് ? ഈ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കിൽ കൂടുതല്‍ റിവാര്‍ഡുകളും കൂടുതല്‍ യാത്രകളും ഇനി സിംപിളായി ചെയ്യാം. ഐസിഐസിഐ ബാങ്കും മെയ്ക് മൈ ട്രിപ്പും ചേര്‍ന്നാണ് ഈ കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതിപ്പിക്കുന്നത്. കാര്‍ഡ് തരുന്ന നേട്ടങ്ങള്‍ നോക്കാം.
പ്രധാന സവിശേഷതകള്‍
∙ കാര്‍ഡ് എടുക്കുമ്പോള്‍ 1000 രൂപയുടെ വാര്‍ഷിക വൗച്ചര്‍
∙ കാലാവധി തീരാത്ത മൈ കാഷ് റിവാര്‍ഡുകള്‍
∙ മേക്ക് മൈ ട്രിപ്പ് ബ്ലാക്ക് ഗോള്‍ഡ് മെമ്പര്‍ഷിപ്പ് ഒരു വര്‍ഷത്തേക്ക്
∙ വാര്‍ഷിക ഫീസ് അടച്ചയുടന്‍ മൂന്ന് മാസം കാലാവധിയുള്ള 1000 രൂപയുടെ ഹോട്ടല്‍ വൗച്ചര്‍
∙ 3ലക്ഷം രൂപ വര്‍ഷം ചെലവഴിച്ചാല്‍ വാര്‍ഷിക ഫീസ് ഇളവ്
∙ ആഭ്യന്തര-രാജ്യാന്തര വിമാനങ്ങള്‍, ഹോട്ടലുകള്‍, അവധിക്കാല പാക്കേജുകള്‍, ക്യാബുകള്‍, ബസുകള്‍ ബുക്ക് ചെയ്യാം
അണ്‍ലിമിറ്റഡ് കാഷ് റിവാര്‍ഡുകള്‍
∙ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോള്‍ 6 ശതമാനം മൈ കാഷ്
∙മേക്ക് മൈ ട്രിപ്പിലൂടെ ഫ്ലൈറ്റ്, ബസ്, ക്യാബ് ബുക്കിങുകളില്‍ 3 ശതമാനം മൈ കാഷ്
∙റീട്ടെയ്ല്‍ ചെലവുകളില്‍ ഒരു ശതമാനം മൈകാഷ്. (ഒരു മൈ കാഷ് എന്നത് ഒരു രൂപയാണ്)
ലോഞ്ച് ആനുകൂല്യങ്ങള്‍
∙പ്രതിവര്‍ഷം 8 കോംപ്ലിമെന്ററി ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ് ലഭിക്കും
∙പ്രതിവര്‍ഷം 1 കോംപ്ലിമെന്ററി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ്
∙1 സിനിമാ ടിക്കറ്റ് വാങ്ങുമ്പോള്‍ BookMyShow-ലും INOX-ലും അടുത്ത ടിക്കറ്റിന് 150 രൂപയുടെ കിഴിവ്. മാസത്തില്‍ രണ്ടുതവണ ഈ ആനുകൂല്യം ലഭിക്കും
ഫീസ്
∙ കാര്‍ഡ് എടുക്കുമ്പോള്‍ ജോയിനിങ് ഫീസ് ഇനത്തില്‍ 999 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടത്.
∙ഇതേ തുക തന്നെയാണ് വാര്‍ഷിക ഫീസായി വരുന്നത്. എന്നാല്‍ മുകളില്‍ പറഞ്ഞത് പോലെ മൂന്ന് ലക്ഷം ചിലവാക്കിയാല്‍ വാര്‍ഷിക ഫീസ് അടയ്‌ക്കേണ്ട
കാര്‍ഡ് എടുക്കാനുള്ള യോഗ്യത
∙ ഇന്ത്യന്‍ പൗരത്വം വേണം
∙സാലറി ഉള്ളവരായിരിക്കണം
∙ 21 മുതല്‍ 58 വയസ് വരെയുള്ളവര്‍ക്കേ കാര്‍ഡ് ലഭിക്കു
∙ 65 വയസ് വരെയുള്ളവര്‍ ആണെങ്കിൽ സ്വന്തം ജോലി ആവശ്യമാണ്
∙ അപേക്ഷിക്കുന്ന സമയത്ത് നിഷ്‌കര്‍ഷിച്ചിട്ടുള്ള വരുമാനം ഉണ്ടാകണം
ആവശ്യമായ രേഖകള്‍
ഐഡന്റിറ്റി പ്രൂഫ് ( ആധാര്‍, പാന്‍കാര്‍ഡ്, പാസ്‌പോട്ട് തുടങ്ങിയവ)
∙വിലാസം തെളിയിക്കുന്ന രേഖ ( ബില്ല്, ഉദാഹരണത്തിന് വെള്ളം, ഇലക്ട്രിസിറ്റി, ടെലിഫോണ്‍ എന്നിവയുടേത്)
∙വരുമാനം തെളിയിക്കാന്‍ (സാലറി സ്ലിപ്, ഐ.ടി.ആര്‍)
∙പാസ്‌പോട്ട് സൈസ് ഫോട്ടോ