ADVERTISEMENT
കനത്ത പ്രതിസന്ധിയില്‍ പെട്ടുഴലുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക്് കൂടുതല്‍ ആഘാതമേല്‍പ്പിച്ച് കോവിഡ്-19.  ഉപഭോക്തൃ ഡിമാന്റില്‍ വന്‍ കുറവ് നേരിടുന്ന രാജ്യത്ത് കൊറോണ വൈറസ് ഭീതി വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. രാജ്യത്തെ മാളുകള്‍ കേന്ദ്രീകരിച്ചുള്ള ഉപഭോഗം 15 മുതല്‍ 25 ശതമാനം വരെ കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സാധനങ്ങള്‍ വാങ്ങാനായി എത്തുന്നവരില്‍ വന്‍ കുറവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആളുകള്‍ കൂടുന്നിടത്തു നിന്നും ഉപഭോക്തക്കള്‍ വിട്ടു നില്‍ക്കുകയാണ്. ഇതുമുലം കച്ചവടത്തില്‍ വലിയ തോതില്‍ ഇടിവുണ്ടായിരിക്കുന്നു. സിനിമ തിയേറ്ററുകള്‍, വലിയ കച്ചവട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ആളുകള്‍ കുറയുന്നുണ്ട്. ആഭ്യന്തര വിദേശ ടൂറിസം മേഖലകളില്‍ കൊറോണ ഭീതി വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിലവില്‍ 44 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍, പ്രത്യേകിച്ച് പത്തനംത്തിട്ട, കോട്ടയം എറണാകുളം ജില്ലകളിലും ജനങ്ങള്‍ യാത്രകളിലും ഷോപ്പിംഗുകളിലും കുറവ്് വരുത്തിയിട്ടുണ്ട്.
ഇതിനിടയില്‍ കൊറോണയെ തുടര്‍ന്ന് ലഭ്യത കുറഞ്ഞത് ഫ്രിഡിജ്, ടി വി, വാഷിംഗ് മെഷീന്‍, എസി,മൊബൈല്‍ ഫോണ്‍ എന്നിവയുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതും കുറയുന്ന കണ്‍സ്യൂമര്‍ ഡിമാന്റിന് മറ്റൊരു കാരണമാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കണ്‍സ്യൂമര്‍ ഡിമാന്റ് 8.8 ശതമാനം ഇടിഞ്ഞതായി നവംമ്പറില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പുറമെയാണ് കൊറോണ ആക്രമണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com