ആരോഗ്യമേഖലയെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്ന ചുവട് വെപ്പ്
Mail This Article
ഇന്നവതരിപ്പിച്ച സംസ്ഥാനത്തെ തുടർ ബജറ്റ് 2021-22 കോവിഡ് രംഗത്തും അനുബന്ധ മേഖലകളിലും പരമാവധി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ആരോഗ്യമേഖലയ്ക്ക് 20.000 കോടി രൂപയുടെ കോവിഡ് പാക്കേജ് നല്‍കിയിട്ടുണ്ട്. മഹാമാരി നിയന്ത്രിക്കുന്നതിന് ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട മേഖലയായ വാക്‌സിനേഷനും, അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും മറ്റ്. ഉപകരണങ്ങൾക്കുമായി 1500 കോടി രൂപയും നീക്കിവെച്ചിരിക്കുന്നതും പ്രതീക്ഷാ നിർഭരമാണ് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മാതൃകയിൽ കേരളത്തിൽ സാംക്രമിക രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ടുള്ള മെഡിക്കൽ ഗവേഷണങ്ങൾക്കായുള്ള മികവിന്റെ കേന്ദ്രം, വാക്സിൻ ഉൽപ്പാദന കമ്പനികളുടെ യൂണിറ്റ് കേരളത്തിലാരംഭിക്കുന്നതിനുള്ള സാധ്യതാ പഠനം ഇവയൊക്കെ പ്രതീക്ഷ നൽകുന്നതാണ്.
പ്രവാസികളുടെ ക്ഷേമ പദ്ധതികള്‍ക്കായുള്ള ഫണ്ട് 170 കേടി രൂപയായി ഉയർത്തിയതും, അവരുടെ പുനരധിവാസത്തിനായി നോർക്ക സ്വയം തൊഴിൽ പദ്ധതി പ്രകാരം കുറഞ്ഞ പലിശയിൽ 1000 കോടി രൂപയുടെ വായ്പ അനുവദിക്കാനുള്ള തീരുമാനവും നല്ല ചുവടുവെയ്പ്പായി കാണുന്നു.
ലേഖകൻ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമാണ്
English Summary : Health Care Excellence in Kerala will Increase through Kerala Budget 2.0