ബിസിനസ് വിജയിപ്പിക്കാം കൃത്യമായ ഡിജിറ്റൽ തന്ത്രം പ്രയോഗിച്ചാൽ
Mail This Article
എത്ര ശ്രമിച്ചിട്ടും ബിസിനസ് നഷ്ടത്തിൽ തന്നെ. വിജയിപ്പിക്കാൻ വഴികൾ പലതു ശ്രമിച്ചിട്ടും ഫലം നിരാശ മാത്രം. ഇങ്ങനെ ഒരു അവസ്ഥയിലാണോ നിങ്ങളും.
എങ്കിൽ വിഷമിക്കേണ്ട. നൂതന ഡിജിറ്റൽ മാർക്കറ്റിങ് തന്ത്രങ്ങളിലൂടെ ഏതു ബിസിനസ്സും വിജയിപ്പിക്കാമെന്നാണ് പ്രശസ്ത ഡിജിറ്റൽ മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റായ എൽദോ ജോയി പറയുന്നത്. അതാത് ബിസിനസ്സുകൾക്ക് യോജിച്ച വിധമുള്ള ഡിജിറ്റൽ മാർക്കറ്റിങ് സ്ട്രാറ്റജിക്ക് രൂപം കൊടുത്തു കൊണ്ട് ബഹുരാഷ്ട്ര കമ്പനികൾ ഉൾപെടെ നൂറിലേറെ കമ്പനികളെ ലാഭത്തിലേക്ക് എത്തിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
ബിസിനസ്സിന്റെ സ്വഭാവം അനുസരിച്ചുള്ള തന്ത്രങ്ങള്‍
എല്ലാ ബിസിനസ്സുകൾക്കും ഒരേ തരം ഡിജിറ്റൽ മാർക്കറ്റിങ് തന്ത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ വിജയിക്കില്ല. ബിസിനസ്സിന്റെ സ്വഭാവം പഠിച്ച് അതിനു പറ്റുന്ന തന്ത്രങ്ങൾ നടപ്പാക്കുമ്പോഴാണ് ലക്ഷ്യമിട്ട ഫലം കിട്ടുക.
ചില ബിസിനസ്സുകൾക്ക് സോഷ്യൽ മീഡിയ പ്രൊമോഷൻ വിജയിക്കുമെങ്കിൽ മറ്റു ചിലതിന് ഗൂഗിൾ മാർക്കറ്റിങ് ആയിരിക്കും ഫലപ്രദം. വേറെ ചിലർക്ക് SEO വേണ്ടി വരും. ചിലതിന് ഒന്നിലേറെ മാർഗങ്ങൾ പ്രയോഗിക്കേണ്ടിവരും.
ബിസിനസ്സിന്റെ സ്ഥലവും സാഹചര്യങ്ങളും ഉൽപന്നങ്ങളും അനുസരിച്ച് ഡിജിറ്റൽ മാർക്കറ്റിങ് സ്ട്രാറ്റജി വ്യത്യാസപ്പെടും.
ബിസിനസ്സിന്റെ പ്രത്യേകത മനസിലാക്കി ഡിജിറ്റൽ മാർക്കറ്റിങ് തന്ത്രങ്ങൾ ആവിഷ്കരിക്കുവാൻ പറ്റിയ വിദഗ്ധർ ഇല്ലാത്തതു കൊണ്ടാണ് പല സംരംഭങ്ങളുടേയും ഡിജിറ്റൽ പ്രൊമോഷൻ പരാജയപ്പെട്ടു പോകുന്നത്.
ആഗോള സാന്നിധ്യം
കൃത്യമായ സൊല്യൂഷനുകൾ കണ്ടെത്തി പ്രയോഗിക്കുന്നതു വഴി ഉടനടി ഫലം ഉണ്ടാക്കാൻ പറ്റുമെന്നാണ് ഈ സാങ്കേതിക വിദ്യയിൽ ആഗോള സാന്നിധ്യമായി മാറി കഴിഞ്ഞ എൽദോ പറയുന്നത്.
ഒരു ബിസിനസ്സിനെ വിജയിപ്പിക്കാൻ പറ്റിയ ഏറ്റവും ചെലവ് കുറഞ്ഞ മാർഗമാണ് ഡിജിറ്റൽ മാർക്കറ്റിങ്. ഇന്ന് എല്ലാം ഡിജിറ്റലായി മാറി. ഇന്ത്യയിലാണെങ്കിൽ ഇന്റർനെറ്റിനു മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെലവ് കുറവും ആണ്. ഉടനടി റിസൽറ്റ്, കുറഞ്ഞ ചെലവ്, കൂടുതൽ റീച്ച് ഇതെല്ലാമാണ് ഡിജിറ്റൽ പ്രൊമോഷനെ സ്വീകാര്യമാക്കുന്നത്.
ഡിജിറ്റൽ മാർക്കറ്റിംഗിലൂടെ ബിസിനസ് എങ്ങനെ വിജയിപ്പിക്കാം എന്ന വിഷയത്തെ കുറിച്ച് ഏകദിന ശിൽപശാല ഈ മാസം 25ന് കൊച്ചിയിൽ ഇവർ സംഘടിപ്പിക്കുന്നു. എൽദോ ജോയി നേതൃത്വം നൽകുന്ന പരിപാടിയിൽ സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾക്ക് തൽസമയ പരിഹാര നിർദ്ദേശങ്ങളും ലഭിക്കും. ഒമാൻ, കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ ഡിജിറ്റൽ ടെക്നോളജി രംഗത്ത് പ്രശസ്തരായ ഇവോക്ക് ഇന്നവേറ്റീവ് സൊല്യൂഷൻസിന്റെ മാനേജിങ് ഡയറക്ടർ കൂടിയാണ് എൽദോ ജോയി.
കൂടുതൽ വിവരങ്ങൾക്ക്: 9072382964 email ID: mail@ewokesoft.com
English Summary : Digital Marketing Workshop on June 25th in Kochi