ADVERTISEMENT

എഴുപത്തിരണ്ടുകാരി അന്നാമ്മ ചേടത്തി, ആറു വയസുകാരൻ നിഹാൽ രാജ് എന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകൻ, ചിപ്സ് വിറ്റ് ആമസോണിലെ ബെസ്റ്റ് സെല്ലറായി മാറിയ ക്രിസ്റ്റി തെരേസ ജോർജ്, കിഡ്സ് ഫാഷനിൽ മുൻനിര ബ്രാന്‍ഡ് ആയി മാറിയ ലി ആന്റ് ലി തുടങ്ങി ആയിരക്കണക്കിന് ഓൺലൈൻ സംരംഭകർ ലക്ഷങ്ങളുടെ വരുമാനമാണ് ഇന്ന് നേടുന്നത്. വെറുതെ ഒരു ദിവസം കൊണ്ട് ഉദിച്ചു പൊങ്ങിയ ഇന്റർനെറ്റ് താരകങ്ങളല്ല ഇവരെല്ലാം. കുറിക്കു കൊള്ളുന്ന ഡിജിറ്റൽ മാർക്കറ്റിങ് തന്ത്രങ്ങൾ ആവിഷ്കരിച്ചു കൊണ്ട് ഇവർ നടത്തുന്ന പ്രൊമോഷനുകളാണ് ലക്ഷങ്ങളുടെ വരുമാനം നേടുന്നതിന് ഇവർക്ക് സഹായകമായത്.

ഡിജിറ്റൽ മാർക്കറ്റിങിലൂടെ എങ്ങനെ പണം ഉണ്ടാക്കാം ? ഇന്ന് ഈ രംഗത്തെ അവസരങ്ങൾ എന്തെല്ലാമാണ്? ഇത് ഒരു കരിയർ ആക്കാൻ എന്തു ചെയ്യണം ? ഈ രംഗത്തെ അവസരങ്ങൾ എന്തെല്ലാമാണ്? ഡിജിറ്റൽ മാർക്കറ്റിങ് പഠിക്കാൻ മികച്ച സ്ഥാപനത്തെ എങ്ങനെ തെരഞ്ഞെടുക്കാം? എന്നു തുടങ്ങി ഈ രംഗത്തെ അനന്തസാധ്യതകൾ മനസിലാക്കാൻ ആഴ്ച തോറും ഓൺലൈൻ സെമിനാർ  സംഘടിപ്പിക്കുകയാണ് ഈ രംഗത്തെ വിദഗ്ധരായ ഇവോക് ഡിജിറ്റൽ സ്കൂൾ. എല്ലാ ആഴ്ചയും തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ രാത്രി എട്ടു മണിക്കാണ് സെമിനാർ. വിശദ വിവരങ്ങൾക്കായി ഈ നമ്പറിൽ വിളിക്കുക മൊബൈൽ: 8075744722

ഡിജിറ്റൽ മാർക്കറ്റിങിന്റെ പ്രസക്തി

ഇന്റർനെറ്റിൽ പരസ്യം ചെയ്യുന്നതാണ് ഡിജിറ്റൽ മാർക്കറ്റിങ്. ഇന്ന് ഏറ്റവും കൂടുതൽ പേർ വന്നു പോകുന്നത് ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിലാണ്. എല്ലാവർക്കും ഒരേ പോലെ സാന്നിധ്യം കിട്ടുന്നു ഇന്റർനെറ്റിൽ ഡിജിറ്റൽ മാർക്കറ്റിംഗ് വഴി. 100 രൂപ മുടക്കുന്നവനും ഒരു ലക്ഷം രൂപ മുടക്കുന്നവനും തുല്യമായ അവസരങ്ങളാണ് ലഭിക്കുക. യൂസറിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഉൽപന്നം തെരഞ്ഞെടുക്കാം. ചെറുകിടക്കാർക്കും വൻകിട ബ്രാന്റുകളോട് മൽസരിക്കാൻ പറ്റുന്ന അവസരമാണിവിടെ ലഭിക്കുന്നത്.

പാഷനുണ്ടോ? പണമാക്കി മാറ്റാം ഡിജിറ്റൽ മാർക്കറ്റിങ് വഴി

യുട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് തുടങ്ങിയ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിലൂടെ സെലിബ്രിറ്റികളായി ലക്ഷക്കണക്കിനു രൂപ വരുമാനം ഉണ്ടാക്കുന്നവരുണ്ട്. സ്വന്തമായി പാഷനോ സ്കിൽ സെറ്റോ ഉള്ളവർക്ക് ഇന്റർനെറ്റിൽ കണ്ടന്റുകൾ പ്ലാൻ ചെയ്തു തുടങ്ങിയാൽ അത് പണം വാരാനുളള മികച്ച വഴിയാക്കി മാറ്റാം.

കരിയർ ആക്കാം

ഡിജിറ്റൽ മാർക്കറ്റിങ് ഒരു കരിയർ ആക്കാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ വലിയ അവസരങ്ങൾ ഈ രംഗത്തുണ്ട്. ആർക്കുവേണമെങ്കിലും പഠിക്കാം. ബിസിനസ്സുകാർ ഇത് പഠിച്ചിരുന്നാൽ എങ്ങനെ ഡിജിറ്റൽ പ്രൊമോഷൻ പ്ലാൻ ചെയ്യം. ഇത് ഒരു ജോലി ആക്കാൻ ഉദ്ദേശിക്കുന്നവർക്ക് താൽപര്യമുള്ള മേഖല തിരഞ്ഞെടുത്ത് ജോലി ചെയ്യാം. ഉദാഹരണമായി സിനിമയാണ് താൽപര്യമെങ്കിൽ ആ മേഖലയുടെ ഡിജിറ്റൽ മാർക്കറ്റിങ് തെരഞ്ഞെടുക്കാം. യാത്ര ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ അങ്ങനെ. 

ഡിജിറ്റൽ മാർക്കറ്റിങ് പഠിക്കുന്നതെവിടെ?

തിയറി മാത്രം പഠിപ്പിക്കുന്ന സ്ഥാപനമാണെങ്കിൽ ചേരരുത്. ഈ രംഗത്ത് പ്രായോഗിക പരിജ്ഞാനമാണ് മുഖ്യം. പ്രായോഗികപരിശീലനം വേണം. പഠിപ്പിക്കുന്ന സ്ഥാപനത്തിൽ തന്നെ പ്രാക്ടിക്കലുണ്ടോ എന്ന് നോക്കണം. മറ്റു സ്ഥാപനങ്ങളിലേക്ക് ഇന്റേൺഷിപ്പിനു വിട്ടാൽ വേണ്ടത്ര ശ്രദ്ധ കിട്ടി എന്നു വരില്ല. പഠിപ്പിക്കുന്ന ട്യൂട്ടറിന്റെ എക്സ്പീരിയൻസ് മുഖ്യമാണ്. തിയറി മാത്രം പഠിപ്പിക്കുന്ന ആളാണെങ്കിൽ ഉപയോഗമുണ്ടാകില്ല.

English Summary : Know these Things Before Studying Digital Marketing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com