ADVERTISEMENT

ബനാന ചിപ്സ് തായ്, കൊറിയൻ, ചൈനീസ് തുടങ്ങിയ പുതുരുചികളിൽ ആസ്വദിക്കണോ? വ്യത്യസ്തമായ 20 ലധികം രുചിക്കൂട്ടുകളുമായി ജിയോ ഫുഡ്സ് ആണ് ചിപ്സ് പ്രേമികൾക്കായി ഇവ അവതരിപ്പിക്കുന്നത്. അവതരണത്തിലെ പുതുമ കാരണം അടുത്തിടെ തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങിയ സ്ഥാപനം ശ്രദ്ധേയമായിക്കഴിഞ്ഞു. കേരളത്തിലെ ചിപ്സുകൾക്ക് ലോക തലത്തിലുള്ള ഡിമാന്റ് കണ്ടറിഞ്ഞിട്ടാണ് പുതുരുചിക്കൂട്ടുകൾ ജിയോ ഫുഡ്സ് പുറത്തിറക്കിയിട്ടുള്ളത്. 

മധുരവും എരിവും പുളിയും ഉപ്പും എല്ലാം പ്രത്യേക അനുപാതത്തിൽ ചേർത്ത് പ്രഗൽഭരായ പാചക വിദഗ്ധർ തയ്യാറാക്കുന്ന വൈവിധ്യമാർന്ന ചിപ്സ് വിഭവങ്ങൾ ജിയോ ഫുഡ്സ്  അവതരിപ്പിക്കുന്നുണ്ട്. ഏത്തക്കായയ്ക്കു പുറമെ ചെറുകായയിലും റോബസ്റ്റയിലും ഉള്ള ചിപ്സ് വിഭവങ്ങളും ഇവിടെ ലഭ്യമാണ്. 

സിഗ്നേച്ചർ വിഭവങ്ങളും

വൈവിധ്യമാർന്ന ചിപ്സുകൾക്കു പുറമെ പരമ്പരാഗത പലഹാരങ്ങൾ, മധുര പലഹാരങ്ങൾ, സേവറി സ്നാക്സ് , ഡ്രൈ ഫ്രൂട്സ്, നട്സ് എന്നിവയുടെ എക്സ്ക്ലൂസീവ് ഷോറൂം തിരുവനന്തപുരം തമ്പാനൂരിൽ ജിയോ ഫുഡ്സ് തുറന്നിട്ടുണ്ട്.

chips1

ഡയബറ്റിക് സ്നാക്സ് , കിഡ്സ് സ്നാക്സ്, ന്യൂ ഗ്രേപ് ജ്യൂസ് തുടങ്ങി ജിയോ ഫുഡ്സിന്റെ സിഗ്നേച്ചർ ഉൽപന്നങ്ങളും ഇവിടെ ലഭ്യമാണ്.ഉൽപന്നങ്ങളുടെ നിർമാണത്തിനായി ആധുനിക സൗകര്യങ്ങളോടെ കേന്ദ്രീകൃത കിച്ചനും തുറന്നിട്ടുണ്ട്. ശുദ്ധമായ വെളിച്ചെണ്ണ മാത്രം ഉപയോഗിച്ചാണ് ജിയോ ചിപ്സ് ഉണ്ടാക്കുന്നത്. ദിവസവും പുതിയ എണ്ണ ഉപയോഗിക്കുന്നു എന്നതും പ്രത്യേകതയാണ്.

തായ് രുചികൾ കേരളത്തിലും കേരളാ രുചികൾ തായ് ലാന്‍ഡിലും അവതരിപ്പിക്കുന്നത് ലക്ഷ്യം വച്ച് തായ് ലാൻഡിലെ പ്രമുഖ ഭക്ഷ്യ നിർമാതാക്കളുമായി ഇവർ ചർച്ചകൾ നടത്തി വരുന്നുണ്ട്.

English Summary : Geo Foods in Trivandrum Introducing Different Flavours in Chips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com