ഡിസൈനർ വസ്ത്ര വ്യാപാരികളായ മിലൻ ഗ്രൂപ്പ് ഓൺലൈൻ വ്യാപാരത്തിലേയ്ക്കും
Mail This Article
പ്രമുഖ ഡിസൈനർ വസ്ത്ര വ്യാപാരികളായ മിലൻ ഗ്രൂപ്പ് ഈ വർഷം ഓൺലൈൻ വ്യാപാരത്തിലേയ്ക്കു കടക്കുന്നു. നാളെ ഉദ്ഘാടനം ചെയ്യുന്ന കൊച്ചിയിലെ മൂന്നാമത്തെ സ്റ്റോർ ‘മാസ്റ്റർപീസ് ബൈ മില'ന്റെ വാർത്താസമ്മേളനത്തിലാണ് ഡയറക്ടർ ഷേർളി റെജിമോൻ ഇക്കാര്യം അറിയിച്ചത്. എംജി റോഡിൽ മെട്രോ പില്ലർ 700ന് സമീപത്തുള്ള പുതിയ ഷോറൂം സൽവാർ സ്യൂട്ടുകളുടെ എക്സ്ക്ലൂസീവ് ഷോറൂമാണെന്നു ഡയറക്ടർ കെവിൻ പടിക്കൽ പറഞ്ഞു. മൂന്നു നിലകളിലുള്ള ഷോറൂമിൽ അൺ സ്റ്റിച്ച്ഡ്, സെമി സ്റ്റിച്ച്ഡ്, റെഡി ടു സ്റ്റിച്ച്, റെഡി ടു വെയർ റോയൽ സൽവാർ ശ്രേണികൾ യഥേഷ്ടം തിരഞ്ഞെടുക്കാം. 1000 രൂപ മുതൽ വില വരുന്ന വസ്ത്രവൈവിധ്യം 'മാസ്റ്റർ പീസ് മില'നെ ട്രെൻഡി ഷോറൂമാക്കി മാറ്റുമെന്നു ഡയറക്ടർമാർ പറഞ്ഞു. 2010 ൽ ആരംഭിച്ച മിലൻ ഇപ്പോൾ കേരളത്തിലെ സ്റ്റൈൽ, ഫാബ്രിക്, ഡിസൈൻ എന്നിവയിലെ മികച്ച ഫാഷൻ ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ട്.മെയ്ഡ് ബൈ മിലൻ എന്നൊരു ഷോറൂം കൂടി ഗ്രൂപ്പിന്റേതായുണ്ട്.
English Summary : Milan Group's Third Showroom will Inaugurate on January 5th