എന്റെ കേരളം പ്രദർശന വിപണന മേള ഇനി പാലക്കാട്ട്
Mail This Article
പിണറായി വിജയന്‍ സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള 'എന്റെ കേരളം 2023' പ്രദര്‍ശന വിപണന മേള ഏപ്രില്‍15 വരെ പാലക്കാട് നടക്കുന്നു. ഇന്ദിരാ ഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് അധ്യക്ഷന്‍ ആയി. എം എൽഎമാരായ എ. പ്രഭാകരൻ, കെ. ശാന്തകുമാരി, കെ. പ്രേം കുമാർ എന്നിവരും പങ്കെടുത്തു.
ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെയാണ് പ്രദര്‍ശന വിപണന മേള. കാഴ്ചകളുടെയും സേവനങ്ങളുടെയും പ്രഭാപൂരമൊരുക്കുന്ന ശീതീകരിച്ച 200 സ്റ്റാളുകളാണ് മേളയിൽ ഉള്ളത്.വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമാണ്. എംഎസ്‍എംഇ, കുടുംബശ്രീ, സ്വയംതൊഴിൽ സംരംഭകര്‍ എന്നിവരും പരിപാടിയുടെ ഭാഗമായിട്ടുണ്ട്.
പ്രദര്‍ശനങ്ങള്‍ക്കൊപ്പം ബിസിനസ് ടു ബിസിനസ് മീറ്റുകളും സംവാദങ്ങളും ടെക്നോളജി ഡെമോകളും നടക്കും. സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള വഴിയായാണ് സര്‍ക്കാര്‍ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. സെമിനാറുകള്‍, അവബോധ ക്ലാസ്സുകള്‍ എന്നിവയും നടക്കുന്നു. കലാ സാംസ്കാരിക പരിപാടികളും വൈകുന്നേരങ്ങളിൽ നടക്കുന്നുണ്ട്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ ഏപ്രിൽ 15 ശനിയാഴ്ച സമാപിക്കും.
English Summary : Ente Keralam Expo in Palakkad