ഐബിഎമ്മില്‍ 7,800 പേര്‍ക്ക് പകരക്കാരനാവാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പുതിയ നിയമനങ്ങള്‍ അവസാനിപ്പിക്കും
Mail This Article
അമേരിക്കന്‍ ടെക്ക് കമ്പനി ഐബിഎം ചില മേഖലകളിലെ പുതിയ നിയമനങ്ങള്‍ അവസാനിപ്പിച്ചേക്കും. കമ്പനിയിലെ 7,800 ജീവനക്കാര്‍ക്ക് പകരമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിക്കാമെന്നാണ് വിലയിരുത്തല്‍. ബ്ലൂംബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എച്ച്ആര്‍ വിഭാഗത്തിലുള്‍പ്പടെ ബാക്ക് ഓഫീസ് നിയമനങ്ങളാണ് കമ്പനി ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്. 5 വര്‍ഷം കൊണ്ട് ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകൽ ആവശ്യമില്ലാത്ത ജോലികളില്‍ 30 ശതമാനത്തിലും എഐ ഉപയോഗിക്കാനാണ് തീരുമാനം. കഴിഞ്ഞ ജനുവരിയില്‍ ഐബിഎം 3900 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
എഐ ചാറ്റ് ബോട്ടായ ചാറ്റ്ജിപിടിയുടെ വരവോടെ ടെക് ലോകത്ത് നടക്കുന്നത് വിപ്ലവകരമായ മാറ്റങ്ങളാണ്. 300 ദശലക്ഷം ജോലികള്‍ എഐ മൂലം നഷ്ടമായേക്കാമെന്നാണ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാക്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
English Summary : IBM will Replace Employees with AI